JHL

JHL

നിപ്മെഡിന്റെ പ്രാദേശിക കേന്ദ്രം ജില്ലയിൽ അനുവദിക്കണം; പരിവാർ കാസർഗോഡ്

ചെർക്കള (True News 22 December 2019): ബുദ്ധിപരവും വളർച്ചസംബന്ധവുമായ വൈകല്യങ്ങളും രോഗങ്ങളും നേരിടുന്ന  വ്യക്തികൾ സംസ്ഥാന ശരാശരിയേക്കാൾ ഏറെയുള്ള ഈ ജില്ലയിൽ ഇവരുടെ ചികിത്സ, തെറാപ്പി സംരക്ഷണം എന്നിവക്ക് ആധികാരിക സേവനങ്ങളും ചെയ്യാൻ ഒരു സ്ഥാപനവും ഇന്നില്ല.നാമ മാത്ര ബഡ്‌സ് സ്കൂളുകളും പ്രത്യേക വിദ്യാലയങ്ങളുള്ളതിൽ ജില്ലാ ജനസംഖ്യയുടെ ചെറിയൊരു ശതമാനം കുട്ടികളും പോകുന്നതും, എന്റോ സൾഫാൻ പദ്ധതിയുടെ ഭാഗമായി കുറച്ചു പേർക്ക് സാമ്പത്തിക സഹായം നൽകിയതും ഒഴിച്ചാൽ ഇവരുടെ കുടുംബങ്ങൾക്ക് വിദക്ത സേവനം ലഭിക്കാൻ ഒരു കേന്ദ്രമെന്ന നിലയിൽ സിക്കെന്ത്രാ ബാദിൽ പ്രവർത്തിക്കുന്ന ഇവരുടെ പുനരധിവാസ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിവരുന്ന NIEPID ന്റെ (National Institute for the empowerment of Person with Intellectual Disabilities) ന്റെ ഒരു മേഖല കേന്ദ്രം അനുവദിക്കണമെന്ന കാസർഗോഡ് ജില്ലാ പരിവാറിന്റെ ജില്ലാ കൺ വെന്ഷന് ആവശ്യപ്പെട്ടു. ഭിന്നശേഷി ക്കാരുടെ രക്ഷിതാക്കളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന പരിവാർ മാർത്തോമ സ്‌പെഷ്യൽ സ്‌കൂളിൽ വച്ചു സംഘടിപ്പിച്ച  ജില്ലാ യോഗത്തിലാണ് ആവശ്യപ്പെട്ടത്.ഡിസംബർ 28, 29 തിയ്യതികളിൽ കോഴിക്കോട്‌ വച്ചു നടക്കുന്ന പരിവാർ റീജിയണൽ മീറ്റിംഗിൽ ജില്ലയിൽ നിന്നുള്ള പ്രീതിനിദികളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.
  മാർത്തോമ കോളജ് പ്രിൻസിപ്പൽ ഫാദർAG. Mathew ഉത്ഘാടനം ചെയ്തു. പരിവാർ പ്രസി: ശ്രീ. എം.പി.കരുണാകരൻ ,ശ്രീ K V രാമചന്ദ്രൻ മാസ്റ്റർ, ശ്രീബാലചന്ദ്രൻ മാസ്റ്റർ, ശ്രീ.Nയാസിർ (മാനേജർ 'അക്കര ഫൗണ്ടേഷൻ, ) ശ്രീ തമ്പാൻ നീലേശ്വരം,  ശ്രീ അനുരാഗ് (സ്പാസ്റ്റിക് അസോസിയേഷൻ കാസർകോട് യൂത്ത് വിങ് സെക്രട്ടറി) തുടങ്ങിയവർ പങ്കെടുത്തു.

No comments