JHL

JHL

ജില്ലാ ആരോഗ്യ വകുപ്പിന്റെ 'വഴിവിളക്ക്' മഹാത്മാ കോളേജിൽ സംഘടിപ്പിച്ചു;പുകയില മദ്യം മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണ സ്കിറ്റിനു വിദ്യാർത്ഥികളുടെ ഊഷ്മള സ്വീകരണം


കുമ്പള (True News, Dec 17,2019):കാസറഗോഡ് ജില്ലാ ആരോഗ്യ വകുപ്പ്  മാസ്സ്‌ മീഡിയ വിഭാഗത്തിന്റെ ജീവിത ശൈലി രോഗ ബോധവത്കരണ സ്കിറ്റ് "വഴിവിളക്ക് " കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  കുമ്പള മഹാത്മാ കോളേജ് അംഗണത്തിൽ അരങ്ങേറി. പുകയില,മദ്യം മയക്കുമരുന്ന്  എന്നിവയുടെ ദുരുപയോഗം വിദ്യാർത്ഥികളിലും യുവാക്കളി ലും ഉണ്ടാക്കുന്ന സാമൂഹ്യ വിപത്തിനെകുറിച്ചുള്ള സ്കിറ്റ് ഒരു നല്ല മാറ്റത്തിനുള്ള സന്ദേശമായി. കുട്ടികളും അധ്യാപകരും നെഞ്ചോടുചേർത്തുകൊണ്ടു ആവേശത്തോടെ സ്കിറ്റിനെ വരവേറ്റു.

സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ദിവാകര റൈ, ഹെൽത്ത് ഇൻസ്‌പെക്ടർ ചന്ദ്രൻ, ജൂ.ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ.സി.സി., ആദർശ് മഹാത്മാ കോളേജ് അധ്യാപകരായ കെ.എം.എ സത്താർവൈസ് പ്രിൻസിപ്പാൾ അബ്ദുൾ ലത്തീഫ്,ഇസ്മായിൽ, അനിത,സജന എന്നിവർ സംബന്ധിച്ചു



No comments