JHL

JHL

പൗരത്വ നിയമം ; വെള്ളിയാഴ്ച കാസറഗോഡ് ജില്ലയിൽ സംയുക്ത ജമാഅത്ത് റാലിയിൽ പതിനായിരങ്ങൾ അണിനിരക്കും.

 
കാസറഗോഡ്(True News 25 December 2019): പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ജില്ലയിൽ സമരം വ്യാപിക്കുന്നു. ദിവസം തോറും ജില്ലയുടെ മുക്ക് മൂലകൾ കേന്ദ്രീകരിച്ച് സമരം ശക്തിപ്രാപിച്ച് വരികയാണ്. ഈ വെള്ളിയാഴ്ച ജില്ലയിലെ സംയുക്ത മഹല്ല് കമ്മിറ്റികൾ  വൻ റാലികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മഞ്ചേശ്വരം മുതൽ കാസറഗോഡ് ജില്ലയുടെ വടക്കേയറ്റം വരെ നടത്തുന്ന റാലികൾക്ക് ക്ലബ്ബ്കളും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ സാംസ്ക്കാരിക പ്രവർത്തകരും പരിപാടിയെ അഭിസംബോധന ചെയ്യും. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പരിപാടികൾ നടക്കുക.

പൗരത്വ നിയമ ഭേദഗതി: കുമ്പള മേഖല സംയുക്ത ജമാഅത്ത് റാലിയിൽ പതിനായിരങ്ങൾ അണിനിരക്കും.

 കുമ്പള.: പവിത്രമായ ഭരണഘടനയെ തകർത്ത്  മതത്തിൻന്റെ  അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചും, ഭിന്നിപ്പിച്ചും ഭരിക്കാനുള്ള മോഡി സർക്കാരിൻന്റെ പൗരത്വ  നിയമ ഭേദഗതി ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ  ഭാഗമായി കുമ്പള മേഖല സംയുക്ത ജമാഅത്ത് റാലിയും, സമ്മേളനവും 2019 ഡിസംബർ 27-ന് വെള്ളിയാഴ്ച 3 മണിക്ക് നടക്കും. പതിനായിരങ്ങളെ റാലിയിൽ അണിനിരത്താനുള്ള ശ്രമത്തിലാണ് സംഘാടകർ.

 വെള്ളിയാഴ്ച 3 മണിക്ക് കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിക്കുന്ന റാലി ബസ്റ്റാൻഡ്- ബദിയടുക്ക റോഡ്-ടൗൺ  സർക്കിൾ ചുറ്റി  സമ്മേളനനഗരിയിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ മതപണ്ഡിതന്മാർ, രാഷ്ട്രീയ-
 സാംസ്കാരിക നേതാക്കൾ സംബന്ധിക്കും.

 പൗരത്വ സംരക്ഷണ റാലിയിലും, സമ്മേളനത്തിലും മുഴുവൻ ജനാധിപത്യ- മതേതര വിശ്വാസികളും അണി ചേരണമെന്ന് സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കാസറഗോഡ് ടൗണിൽ സംയുക്ത ജമാഅത്ത് വൻ റാലിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഉപ്പളയിലും മഞ്ചേശ്വരത്തും സമാന രീതിയിലുള്ള റാലികൾ നടക്കും.

കൈകമ്പ മുതൽ ഉപ്പള വരെ... ജനകീയ പ്രക്ഷോഭം...

ദേശീയപതാകയുടെ തണലിൽ പതിനായിരങ്ങൾ അണിനിരക്കുന്ന ഈ ജനകീയ മാർച്ചിൽ സാധാരണക്കാർ, പൊതുപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയം -സാമൂഹ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, മത മേലധ്യക്ഷന്മാർ, വിദ്യാർത്ഥികൾ , ക്ലബ്ബുകൾ ,സാംസ്‌കാരിക നായകർ തുടങ്ങി നിരവധി പേർ സംബന്ധിക്കും

No comments