JHL

JHL

അബ്ദുല്ലത്തീഫ് മാസ്റ്റർ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡണ്ട്

കാസറഗോഡ് (True News, Dec 17,2019): കേരള ജേർണലിസ്റ് യൂണിയൻ ജില്ലാ പ്രസിഡന്റായി മാധ്യമം കുമ്പള ലേഖകനായ  കെ അബ്ദുല്ലത്തീഫ് മാസ്റ്ററെ തെരെഞ്ഞെടുത്തു.  സെക്രട്ടറിയായി ദീപിക വെള്ളരിക്കുണ്ട് ലേഖകൻ പ്രതാപിനെയും തെരെഞ്ഞെടുത്തു. ശനിയാഴ്ച കാസറഗോഡ് ചേർന്ന ജില്ലാ പ്രവർത്തക കൺവൻഷനിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുപ്പ്.ഉളുവാർ സ്വദേശിയായ ലത്തീഫ് മാസ്റ്റർ  ദീർഘകാല പത്രപ്രവർത്തന പരിചയമുള്ള വ്യക്തിയാണ്.പതിനാല് വർഷമായി മാധ്യമത്തിന്റെ കുമ്പള പ്രതിനിധിയായി പ്രവർത്തിക്കുന്ന ഇദ്ദേഹം നേരത്തെ പ്രാദേശിക ചാനലിൽ വാർത്താ അവതാരകനായിരുന്നു. കുമ്പള പ്രസ് ഫോറത്തിന്റെ സ്ഥാപക ഭാരവാഹിയും കൂടിയായിരുന്നു.നിലവിൽ  കുമ്പള പ്രെസ് ഫോറം  വൈസ് പ്രസിഡന്റാണ്.

രക്ഷാധികാരി: ടി.പി. രാഘവൻ - (മലയാള മനോരമ വെള്ളരിക്കുണ്ട്)

പ്രസിഡന്റ്: അബ്ദുൾ ലത്തീഫ് ഉളുവാർ - (മാധ്യമം, കുമ്പള)

വൈസ് പ്രസിഡന്റുമാർ: ഗംഗാധരൻ പള്ളത്തടുക്ക (കാരവൽ ഡെയിലി, ബദിയടുക്ക)

ഷെരീഫ് എരോൽ (മലബാർ ഫ്ളാഷ്)

സെക്രട്ടറി: പ്രമോദ് കുമാർ രാജപുരം (ദീപിക, രാജപുരം)

ജോയിന്റ് സെക്രട്ടറിമാർ: പുരുഷോത്തമ ഭട്ട് - (വിജയവാണി ഡെയിലി, മഞ്ചേശ്വരം)

ലത്തീഫ് ഉപ്പള  - (കാസർകോട് വിഷൻ)

ട്രഷറർ: വിദ്യാ ഗണേഷ് (ഉദയവാണി ഡെയിലി, കാസർകോട്)

കമ്മിറ്റി അംഗങ്ങൾ:

അശോകൻ നീർച്ചാൽ - ദീപിക ബദിയടുക്ക

എസ്. ശിവദാസൻ - മാതൃഭൂമി രാജപുരം

രവീന്ദ്രൻ കൊട്ടോടി - മനോരമ രാജപുരം

ഹസൻ ബദിയടുക്ക - മനോരമ ബദിയടുക്ക

പി.കെ. കണ്ണൻ - കേരളകൗമുദി, ഉദുമ

അബ്ദുല്ലത്തീഫ് കുമ്പള - ട്രൂ ന്യൂസ്,

എ. ബുർഹാനുദ്ദീൻ - ബി.എൻ.സി കാസർകോട്

അൻവർ സാദത്ത് - ബിഗ് 14 കാസർകോട്

സുരേഷ് കൂക്കൾ - മലയാളം ടുഡേ

മൊയ്ദീൻ ചാപ്പ - സുപ്രഭാതം ബോവിക്കാനം

അബ്ദുള്ള - കാരവൽ ദിനപത്രം കുമ്പള

വിജയരാജ് - കാസർകോട് വിഷൻ

ഖാദർ കരിപ്പോടി - കാസർകോട് പബ്ളിക്ക് കേരള

No comments