JHL

JHL

മംഗളൂരുവിലേക്ക് കെ എസ് ആർ സി സർവീസുകൾ നിർത്തിവെച്ചു; വെടിവെപ്പിൽ പ്രതിഷേധിച്ച് കർണാടകയിൽ മംഗളൂരു ബണ്ട്വാൾ പുത്തൂർ താലൂക്കുകളിൽ ഹർത്താൽ

കാസറഗോഡ് / മംഗളൂരു (True News, Dec 20,2019): ദേശീയപാതയിൽ കെ എസ് ആർ ടി സി സംസ്ഥാന സർവീസുകൾ നിർത്തിവെച്ചു. കേരള കർണാടക ട്രാൻസ്‌പോർട്ട് ബസുകൾ ഈ റൂട്ടിൽ ഓട്ടം നിർത്തി. മംഗളൂരുവിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്നലെ ഹൊസങ്കടിയിൽ കേരള ട്രാൻസ്‌പോർട്ട് കോപ്പറേഷന്റെ ബസിനു കല്ലെറിഞ്ഞു ഡ്രൈവർക്കു പരുക്കു പറ്റുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബസുകൾ ഓട്ടം നിർത്തിയത്. കർണാടകയുടെ മലയോര താലൂക്കായ പുത്തൂരിൽ ഹർത്താലിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ മലയോര മേഖലയിലെ അന്തർസംസ്ഥാന ഓർഡിനറി ബസുകളിൽ ചിലതും ഓട്ടം നിർത്തിവെച്ചിട്ടുണ്ട്. ബസോട്ടം നിലച്ചത് ജോലിക്കു പുറപ്പെട്ടവരെയും വിദ്യാർത്ഥികളെയും വളച്ചിരിക്കുകയാണ്.

No comments