JHL

JHL

കേന്ദ്രത്തിന്റെ കയ്യിൽ പണമില്ല;നീക്കം ജനങ്ങളെ പിഴിയാൻ; ജി എസ് ടി നിരക്കുകൾ കുത്തനെ കൂട്ടും



ന്യൂഡൽഹി (True News, Dec 7, 2019): സാമ്പത്തിക ഉത്തേജനത്തിന് ജിഎസ്ടി നിരക്കുകള്‍ പരിഷ്ക്കരിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നിലവിലെ നിരക്കുകള്‍ കുത്തനെ കൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് സൂചന. നികുതി വരുമാനം ഉയര്‍ന്നാലുടന്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. ഈ മാസം 17, 18 തിയതികളിലാണ് നിര്‍ണായക ജിഎസ്ടി കൗൺസില്‍ യോഗം.കുറഞ്ഞ സ്ലാബ് അഞ്ചു ശതമാനത്തില്‍ നിന്ന് ആറു ശതമാനമാക്കി ഉയര്‍ത്താനാണ് നീക്കം. നിലവില്‍ 12 ശതമാനം നിരക്കുള്ള 243 ഉല്‍പന്നങ്ങള്‍ 18 ശതമാനം സ്ലാബിലേയ്ക്ക് കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുണ്ട്.ഹോട്ടല്‍ ഭക്ഷണവും താമസവും, വിമാനയാത്ര, ഫസ്റ്റ് എസി/സെക്കന്‍ഡ് എസി ട്രെയിന്‍ യാത്ര, ധാന്യപ്പൊടികള്‍,പനീര്‍, പാം ഒായില്‍, ഒലീവ് ഒായില്‍, പീസ്ത, പായ്ക്ക് ചെയ്ത മോര്, സില്‍ക്ക്, ലിനന്‍ വസ്ത്രങ്ങള്‍, പുരുഷന്മാരുടെ സ്യൂട്ടുകള്‍, വിനോദ സഞ്ചാര ബോട്ടുകള്‍, ആഡംബരക്കപ്പല്‍ യാത്ര, കേറ്ററിങ്, വിനോദ സഞ്ചാര ബോട്ടുകള്‍, ആഡംബരക്കപ്പല്‍ യാത്ര, കേറ്ററിങ്, വിനോദ സഞ്ചാര മേഖലയിലെ സേവനങ്ങള്‍, മൊബൈല്‍ ഫോണ്‍, ലോട്ടറി, പെയിന്‍റിങ്ങുകള്‍. ഇതുകൂടാതെ ഇതുവരെ നികുതിയില്ലാതിരുന്ന വന്‍കിട സ്വകാര്യ ആശുപത്രികളിലെ ചികിത്സ, ആയിരം രൂപയില്‍ താഴെ വാടകയുടെ ഹോട്ടല്‍ മുറികള്‍, കള്ള് എന്നിവയ്ക്ക് ജിഎസ്ടി ഏര്‍പ്പെടുത്താനും നീക്കമുണ്ട്. രണ്ടു ലക്ഷത്തിലധികം രൂപയുടെ അധിക വരുമാനമാണ് കേന്ദ്ര ധനകാര്യ വകുപ്പ് നികുതി വർദ്ധനവിലൂടെ പ്രതീക്ഷിക്കുന്നത്. 

സാമ്പത്തിക മാന്ദ്യത്തിന്റെ ഭാരം മുഴുവൻ സാധാരണക്കാരന്റെ ചുമലിൽ കെട്ടാനുള്ള നീക്കമാണ് നടക്കുന്നത്. സ്വതവേ തകർന്ന സാമ്പത്തിക രംഗവും വിലക്കയറ്റവും കാരണം വളഞ്ഞ പൊതുജനത്തിന് കനത്ത ആഘാതമാകും നിരക്ക് വർധന.

കേന്ദ്ര സർക്കാരിന്റെ നീക്കം കുറഞ്ഞകാലത്തേക്ക് വരുമാനമുണ്ടാക്കുമെങ്കിലും സാമ്പത്തിക തകർച്ച ഇനിയും രൂക്ഷമാകാൻ നടപടി വഴിവെക്കും.വിലക്കയറ്റവും പണപ്പെരുപ്പവും വർധിക്കും.നികുതിഭാരം മൂലം ഇപ്പോൾത്തന്നെ കഷ്ടപ്പെടുന്ന ഇടത്തരം വ്യവസായങ്ങൾ പ്രതിസന്ധിയിലേക്ക് നീങ്ങുകയും പലതും പൂട്ടിപ്പോകുകയും ചെയ്യും.ഇത് തൊഴിലില്ലായ്മ വർധിപ്പിക്കുകയും ചെയ്യും.കൂടാതെ ഉൽപ്പാദനം കുത്തനെ കുറയാനും കാരണമാകും.   അടുത്ത വർഷം പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്ക് നേടാൻ തടസ്സമാകുകയും ചെയ്യും.ജി ഡി പി കുറയായനുമിടയാക്കും. ദീർഘകാലാടിസ്ഥാനത്തിൽ ഈ തീരുമാനം സമ്പത് വ്യവസ്ഥക്കു ആഘാതമായേക്കാം

No comments