JHL

JHL

മംഗളൂരുവിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പിതാവിന് ജീവപര്യന്തം

മംഗളൂരു (True News, Dec 17, 2019): മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പിതാവിന് മംഗളൂരു പോക്‌സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പത്തൊമൂന്നു കാരിയായ മകളെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ നിരന്തരം പീഡനത്തിനിരയാക്കിയത്. തുടർന്ന് പെൺകുട്ടി ഗര്ഭിണിയാവുകയും ചെയ്തു.
മംഗളൂരു നഗരത്തിൽ തന്നെ താമസക്കാരനായ കിഷോർ ഭയ്യയെയാണ് മംഗളൂരു സെഷൻസ് അഡിഷണൽ കോടതി (പോക്സോ കോടതി)ജീവപര്യന്തം തടവിന് വിധിച്ചത്.2016 ൽ തന്റെ ഭാര്യ പ്രസവത്തിനു വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്താണ് ഇയാൾ പതിമൂന്നു വയസുകാരിയായ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആദ്യമായി ബലാത്സംഗം ചെയ്യുന്നത്. പിന്നീട് നിരവധി തവണ ഇയാൾ കുട്ടിയെ തന്റെ  ലൈംഗിക തൃഷ്ണക്ക് പാത്രമാക്കി .പെൺകുട്ടി ഗര്ഭിണിയാവുകയും ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്ത ശേഷം പ്രതിയുടെ ഭാര്യ മംഗളൂരു വിമൻസ് പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു.
വനിതാ പോലീസ് സ്റ്റേഷൻ എസ ഐ കാലാവതിയാണ് കേസന്വേഷിച്ചത്.പോക്‌സോ കോടതി ജഡ്ജ് ബി ആർ പല്ലവി പ്രതിയെ കുറ്റക്കാരനെന്നു കണ്ടെത്തുകയും ജീവപര്യന്തം തടവിനു വിധിക്കുകയുമായിരുന്നു. അഡ്വക്കറ്റു വെങ്കട്ട രമണ ഭട്ട് പ്രോസിക്യൂഷന് വേണ്ടി ഹാജരായി,

No comments