JHL

JHL

പൗരത്വ ഭേദഗതി ബില്ലിനെതിരെ മൊഗ്രാലിൽ പ്രതിഷേധ ജ്വാല: ഭരണഘടനയിലെ തുല്യതയെ വേർതിരിക്കാനാവില്ല.; മീലാദ് ട്രസ്റ്റ്‌

മൊഗ്രാൽ(True News 14 December 2019): ജാതി, മത, ലിംഗ, വർഗ്ഗ, സമുദായ പരിഗണനകൾക്കതീത  മായ തുല്യത യാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും, ഇന്ത്യയുടെ ഐക്യത്തിന്റെ  അടിത്തറയെ മാറ്റിമറിക്കാൻ ആർക്കും അവകാശമില്ലെന്നും പ്രഖ്യാപിച്ചു പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മൊഗ്രാലിൽ  'പ്രതിഷേധ ജ്വാല' സംഘടിപ്പിച്ചു.

 മൊഗ്രാൽ  മീലാദ് നഗറിൽ മീലാദ് ട്രസ്റ്റിന്റെ  ആഭിമുഖ്യത്തിലാണ് പ്രതിഷേധ ജ്വാല ഒരുക്കിയത്. പ്രതിഷേധ പരിപാടി കെ എം മുഹമ്മദ് മൊഗ്രാൽ  ഉദ്ഘാടനം ചെയ്തു. മീലാദ് ട്രസ്റ്റ്‌  മുഖ്യരക്ഷാധികാരി എം എ കുഞ്ഞഹമ്മദ് അധ്യക്ഷതവഹിച്ചു.

 ടി എം മുഹമ്മദ് കാക്കച്ച, എം എ ഇബ്രാഹിം, കെ കെ മുഹമ്മദ്, എം എ മൂസ, എം പി അബ്ദുൽ ഖാദർ, ബി  എ മുഹമ്മദ് കുഞ്ഞി, പി വി അൻവർ,ടി  എ ജലാൽ, എം എ ഇക്ബാൽ, എം  എസ് അബ്ദുല്ലക്കുഞ്ഞി, കാദർ കെഎം, സിദ്ദീഖ് പി എസ്, ടി എം ഇബ്രാഹിം, ഇബ്രാഹിം -ഉപ്പഞ്ഞി, മുഹമ്മദ് അജാസ്, ഷഹീo  എം പി, മൊയ്തീൻ ഫാഹിസ്, മുഹമ്മദ് മിഥിലാജ് ടി പി, അദ്‌നാൻ, റൂഷയിദ്, മുഹമ്മദ് മിസ്ബാഹ് എന്നിവർ നേതൃത്വം നൽകി. എം എം  റഹ്മാൻ സ്വാഗതം പറഞ്ഞു.

No comments