JHL

JHL

സ്വതന്ത്രമാധ്യമ പ്രവർത്തനത്തെ തടഞ്ഞ് മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ കുമ്പള പ്രസ് ഫോറം പ്രതിഷേധിച്ചു

കുമ്പള(True News 19 December 2019):സ്വതന്ത്രമാധ്യമ പ്രവർത്തനത്തെ തടഞ്ഞ് കർണാടകയിൽ മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ കുമ്പള പ്രസ് ഫോറം പ്രതിഷേധിച്ചു.
പിറന്ന മണ്ണിൽ ജീവിക്കുന്നതിന് ജനങ്ങൾ നടത്തുന്ന അതിജീവനത്തിന്റെ    പ്രക്ഷോഭത്തെ അക്രമത്തിലൂടെ അടിച്ചമർത്തുന്ന  കർണാടക പൊലീസിന്റെയും ബി ജെ പി ഭരണകൂടത്തിന്റെയും കിരാത യത്നങ്ങളെ ജനസമക്ഷം എത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച കേരളത്തിലെ മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും പേടിച്ചിട്ടാണ് പൊലീസ് നടപടിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കെ ജെ യു ജില്ല പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഉളുവാർ പറഞ്ഞു.
 മാധ്യമങ്ങളുടെ കണ്ണും വായും മൂടിക്കെട്ടി ഒരു ശക്തിക്കും രാജ്യത്ത് പ്രവർത്തിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
 പ്രസ് ഫോറം പ്രസിഡന്റ് സുരേന്ദ്രൻ ചീമേനി അധ്യക്ഷത വഹിച്ചു. ട്രഷറർ കെ എം അബ്ദുസ്സത്താർ, ഐ റഫീഖ്, ലത്തീഫ് ഉപ്പള, പുരുഷോത്തമ ഭട്ട് തുടങ്ങിയവർ സംബന്ധിച്ചു.ആക്ടിങ്ങ് സെക്രട്ടറി അബ്ദുൽ ലത്തീഫ് കുമ്പള സ്വാഗതവും താഹിർ ഉപ്പള നന്ദിയും പറഞ്ഞു.

No comments