JHL

JHL

പൗരത്വ ഭേദഗതി ബിൽ; വെൽഫെയർ പാർട്ടി ബിൽ കത്തിച്ച് പ്രതിഷേധിച്ചു


കാസറഗോഡ്(True News 11 December 2019): ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തിൽ വെട്ടിമുറിക്കാൻ ഭരണഘടനയിലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്താൻ മോദി സർക്കാർ കൊണ്ട് വന്ന ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ വെൽഫെയർ പാർട്ടി കാസറഗോഡ് ടൗണിൽ ബിൽ കത്തിച്ച് പ്രതിഷേധിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അമ്പുഞ്ഞി തലക്ലായ് അദ്ധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് സി.എച്ച്.മുത്തലിബ്,  ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണൻ, ട്രഷറർ മഹമൂദ് പള്ളിപ്പുഴ,  എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സഫിയ സമീർ,ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ മുജാഹിദ്  തുടങ്ങിയവർ സംസാരിച്ചു.ജില്ലാ കമ്മിറ്റി അംഗം  അബ്ദുൽ ഖാദർ ചട്ടഞ്ചാൽ സ്വാഗതവും ടി.കെ.അഷ്റഫ് നന്ദിയും പറഞ്ഞു. തുടർന്ന് കാസർഗോഡ് ടൗണിൽ നടന്ന പ്രകടനത്തിന്
മുഹമ്മദലി ടി.കെ, യൂസുഫ് സി എ, പത്മനാഭൻ, അഷ്‌റഫ്‌ ബായാർ,സാഹിദ ഇല്യാസ്, ഫൗസിയ സിദ്ദിഖ്, റിയാസ് എൻ എം, ബഷീർ പി കെ,
സലാം എരുതുംകടവ്,
ഇസ്മായിൽ പള്ളിക്കര,
മൊയ്‌ദീൻ കുഞ്ഞി മഞ്ചേശ്വർ, തുടങ്ങിയവർ നേതൃത്വം നൽകി




No comments