JHL

JHL

മൊഗ്രാലിൽ വയോധികന്റെ മൃതദേഹം കരക്കടിഞ്ഞു.


കുമ്പള ( True News, Dec 29,2019): മൊഗ്രാലിൽ വയോധികന്റെ മൃതദേഹം കരക്കടിഞ്ഞു. വയോധികന്റെ ജഢം കരക്കടിഞ്ഞു. ആക്രി സാധനങ്ങൾ പെറുക്കി വിൽക്കുന്ന കർണാടക  സ്വദേശിയായ സിദ്ധപ്പ(65) യുടെ മൃതദേഹമാണ് മൊഗ്രാൽ നാങ്കി കടലോരത്ത് കരക്കടിഞ്ഞത്. ഞായറാഴ്ച ഉച്ചയോടെയാണ്  കരക്കടിഞ്ഞ നിലയിൽ നാട്ടുകാർ ജഢം കണ്ടത്. ഉടൻ തന്നെ കുമ്പള പൊലീസിലും ഷിറിയ തീരദേശ പൊലീസിലും വിവരം അറിയിച്ചു. പൊലീസ് എത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി ആശുപത്രിയിലേക്ക് മാറ്റി. ദീർഘകാലമായി കുമ്പളയുടെ വിവിധ ഭാഗങ്ങളിൽ ആക്രി സാധനങ്ങൾ ശേഖരിച്ചു വിൽക്കുന്നയാളാണ് സിദ്ധപ്പ എന്ന് പൊലീസ് പറഞ്ഞു


No comments