JHL

JHL

ജനകീയ ഹർത്താൽ തുടങ്ങി; കുമ്പളയിൽ വെൽഫെയർ പാർട്ടി നേതാവുൾപ്പെടെ ഏതാനും പേർ കരുതൽ കസ്റ്റഡിയിൽ


കുമ്പള:(True News, Dec17,2019) വെൽഫെയർ പാർട്ടി, എസ് ഡി പി ഐ തുടങ്ങിയ പാർട്ടികൾ സംയുക്തമായി നടത്തി വരുന്ന ജനകീയ ഹർത്താലിന് തുടക്കമായി. സി പി എം, കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ മുഖ്യധാരാ പാർട്ടികളുടെ പിൻബലമില്ലാതെ നടത്തി വരുന്ന ഹർത്താൽ പൂർണമാണ്. ദേശീയ പാതയിൽ കുറഞ്ഞ വാഹനങ്ങൾ മാത്രമാണ് ഓടുന്നത്. സ്വകാര്യ ബസുകൾ  സർവ്വീസ് നടത്തുന്നില്ല. സ്കൂളുകളിൽ അർധവാർഷിക പരീക്ഷ നടക്കുന്നതിനാൽ വിദ്യാർത്ഥികൾ രാവിലെത്തന്നെ ഒരുങ്ങിയിറങ്ങിയെങ്കിലും ബസുകൾ ഇല്ലാത്തത് യാത്ര മുടക്കി. മംഗളുരുവിൽ ജോലിക്കു പോകുന്നവരും ട്രെയിനിൽ പോകുന്ന വിദ്യാർത്ഥികളും സമയത്ത് റെയിൽവെ സ്റ്റേഷനിൽ എത്താൻ സാധിക്കാതെ കുഴങ്ങി.
        അതിനിടെ രാവിലെ വിവിധ ആവശ്യങ്ങൾക്കായി കുമ്പള ടൗണിലെത്തിയ  മാധ്യമ പ്രവർത്തകനും വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റുമായ അബ്ദുൽ ലത്തീഫ് കുമ്പളയെയും ഏതാനും എസ് സി പി ഐ പ്രവർത്തകരെയും മുൻ കരുതലെന്ന നിലയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

No comments