JHL

JHL

കാസറഗോഡ് മീഡിയ വൺ ചാനൽ പ്രവർത്തകർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് റിപ്പോർട്ടറടക്കം മൂന്ന് പേർക്ക് പരിക്ക്


കാസർകോട്(True News, Dec29,2019):  മീഡിയ വൺ ചാനൽ റിപ്പോർട്ടറും ക്യാമറാമാനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് ഡ്രൈവറടക്കം മൂന്ന് പേർക്ക് പരിക്ക്.കാസർകോട്ടെ മീഡിയ വൺ റിപ്പോർട്ടർ ഷബീർ (28)), താൽക്കാലിക ക്യാമറാമൻ ധനുരാജ് ( 30 ), ഡ്രൈവർ  സാലിക് (38) എന്നിവർക്കാണ് പരിക്കേറ്റത്. ധനുരാജിന്റെ പരിക്ക് സാരമുള്ളതാണ്,  ശനിയാഴ്ച്ച ഉച്ചയോടെ മുള്ളേരിയക്കടുത്ത് വണ്ണാച്ചടവിലാണ് അപകടം. ഇരിയണ്ണിയിൽ ഒരു വാർത്തയെടുത്ത് തിരിച്ചു വരുന്നതിനിടയിൽ എതിരേ വന്ന മറ്റൊരു കാറുമായി കുട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ അപകടത്തിൽ പെട്ടവരെ ചെങ്കള ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കാസർകോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

No comments