JHL

JHL

'ചൊവ്വാഴ്ച നടക്കുന്ന ഹർത്താലിൽ മഞ്ചേശ്വരം മണ്ഡലം നിശ്ചലമാകും' സംയുക്ത സമിതി

ഹൊസങ്കടി(True News 16 December 2019): പൗരത്വ ഭേദഗതി ബിൽ, എൻ.സി.ആർ എന്നിവക്കെതിരെ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി നടത്താൻ തീരുമാനിച്ച ഹർത്താൽ വിജയിപ്പിക്കാൻ ഹൊസങ്കടിയിൽ ചേർന്ന വെൽഫെയർ പാർട്ടിയുടെയും എസ്‌.ഡി.പി.ഐ യുടെയും  സംയുക്ത യോഗം തീരുമാനിച്ചു. ഹർത്താൽ സംഘ് പരിവാർ ഭരണകൂടത്തിന് താക്കീതായി മാറണം. യാത്ര മാറ്റിവെച്ചും കടകമ്പോളങ്ങൾ അടച്ചും, പടിപ്പ് മുടക്കിയും ഹർത്താലുമായി സഹകരിക്കണമെന്ന് യോഗം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ആംബുലൻസുകളെയും ശബരിമല തീർത്ഥാടകരേയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ എസ്‌.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് അൻസാർ, സെക്രട്ടറി മുബാറക്ക്, സിദ്ദീഖ് കോടി, അസീസ് കടംബാർ, മൻസൂർ കുമ്പള, അസീസ് ഷിറിയ, വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള, ഹക്കീം മഞ്ചേശ്വരം, മൊയ്തീൻ കുഞ്ഞി, മൂസ ഇമ്രാൻ, റാസിക്ക് മഞ്ചേശ്വരം തുടങ്ങിയവർ സംബന്ധിച്ചു.

No comments