JHL

JHL

പാടിയും വരച്ചും ക്രിസ്മസ് സായാഹ്നത്തിൽ മൊഗ്രാലിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ

മൊഗ്രാൽ(True News 26 December 2019) :  ക്രിസ്മസ് സായാഹ്നത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചിത്രം വരച്ചും പാട്ട് പാടിയും പ്രതിഷേധിച്ച് ഇശൽ ഗ്രാമം.
 എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലാണ് മൊഗ്രാലിൽ സർഗാത്മക പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചത് . സുസ്‌ന സിദ്ദീഖും കൂട്ടുകാരികളും ചിത്രം വരച്ചും  ടി.കെ അൻവർ മാസ്റ്ററിന്റെ നേതൃത്വത്തിൽ പാട്ട് പാടിയും ലത്തീഫ് കുമ്പളയുടെ താളാത്മകമായ ആസാദി മുദ്രാവാക്യങ്ങൾ ഏറ്റു വിളിച്ചും സാംസ്‌കാരിക പ്രവർത്തകര് അവരുടെ വിയോജിപ്പിന് പ്രതിഷേധ ആവിഷ്കാരം നൽകി.
പി മുഹമ്മദ് നിസാർ  അധ്യക്ഷത വഹിച്ചു .പഞ്ചായത്ത് ലൈബ്രറി കോ - ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ജി . രത്നാകര ,കൊങ്കൺ റയിൽവേ  യുസിസി മെമ്പറായിരുന്ന സിദ്ദിഖ് അലി മൊഗ്രാൽ , കാസറഗോഡ് സാഹിത്യ വേദി സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ , കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് ലത്തീഫ് ഉളുവാർ , റിട്ട . എ.ഇ.ഒ കെ ടി വിജയൻ , റിട്ട . ഹെഡ്മാസ്റ്റർ എം മാഹിൻ , റാഷിദ് മൊഗ്രാൽ , നഫീസത്ത് ലിദ, ഹമീദ് കാവിൽ , മൂസ മൊഗ്രാൽ ,  യു എം അമീൻ , ഫാതിമത്ത് ഷിസ, ഇ എം ഇബ്രാഹിം , ജാഫർ സാദിഖ് ടി കെ , മുഹമ്മദ് സ്മാർട്ട് , കെ മുഹമ്മദ് കുഞ്ഞി , ഇക്ബാൽ മൊഗ്രാൽ , അർഷാദ് , റിയാസ് മൊഗ്രാൽ, ഗ്രന്ഥാലയം പ്രസിഡന്റ് സിദ്ദിഖ് റഹ്മാൻ, സെക്രട്ടറി നുഅമാൻ എന്നിവർ സംവദിച്ചു.

No comments