JHL

JHL

നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തി വിവാഹം മുടക്കിയതിന് യുവാവിനെതിരെ പരാതി



ബദിയഡുക്ക (True News. Dec27,2019): നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തി വിവാഹം മുടക്കിയതായി യുവതിയുടെ പരാതി. മവ്വലിലെ റിയാസിനെതിരെയാണ് ബദിയടുക്ക സ്വദേശിയായ യുവതി പരാതി നൽകിയത്. യുവാവും  യുവതിയും നേരത്തെ പ്രണയത്തിലായിരുന്നത്രെ. പിന്നീട് യുവാവിന് സ്വഭാവ ദൂഷ്യമുണ്ടെന്നും ക്രിമിനൽ സ്വഭാവമുണ്ടെന്നും മനസ്സിലായതിനാൽ ഈ ബന്ധത്തിൽ  നിന്നും യുവതി പിന്മാറുകയായിരുന്നു എന്നാണ് ബദിയടുക്ക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. നേരത്തെ ഇവർ തമ്മിൽ  വാട്സാപ്പിലൂടെ സന്ദേശങ്ങൾ കൈമാറാറുണ്ടായിരുന്നു. എന്നാൽ പ്രണയ ബന്ധം അവസാനിച്ചതിന് ശേഷം പെൺകുട്ടിക്ക് വരുന്ന നിരവധി വിവാഹാലോചനകൾ റിയാസ് മുടക്കിയത്രേ. ഇതിനുവേണ്ടി ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തി അപമാനിക്കുകയും വിവാഹം മുടക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. 

No comments