JHL

JHL

നീറ്റ് യു ജി പരീക്ഷയിൽ മികച്ച റാങ്ക് നേടിയ ഫാത്തിമത്ത് തബ്‌ഷീറയെ താഹാ മസ്ജിദ് യുഎഇ കമ്മിറ്റി അനുമോദിച്ചു



കുമ്പള (True News, Dec 27,2019): നീറ്റ് യു ജി പരീക്ഷയിൽ മികച്ച റാങ്ക് നേടിയ ഫാത്തിമത്ത് തബ്‌ഷീറയെ  കുമ്പള താഹാ മസ്ജിദ് യുഎഇ കമ്മിറ്റി  അനുമോദിച്ചു. കഴിഞ്ഞ നീറ്റ് യു ജി അഖിലേന്ത്യ മെഡിക്കൽ  പരീക്ഷയിൽ രണ്ടായിരത്തിൽ താഴെ റാങ്ക് നേടിയ തബഷീറ ഇപ്പോൾ ഷിമോഗ്ഗ സർക്കാർ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിനിയാണ്.  കുണ്ടങ്കേരടുക്കയിലെ അമാനുള്ള റംല ദമ്പതികുളുടെ മൂത്ത മകളായ .തബഷീറ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി മികവ് തെളിയിച്ചിട്ടുണ്ട്.
കുമ്പള താഹ മദ്രസയിൽ വെള്ളിയാഴ്ച ചേർന്ന അനുമോദനയോഗത്തിൽ ത്വഹാ മസ്ജിദ് കമ്മീറ്റി പ്രസിഡന്റ് യു എച്ച് മുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു.മഹാത്മാ കോളേജ് പ്രിൻസിപ്പാൾ കെ എം എ സത്താർ,ത്വഹാ മസ്ജിദ് ഖത്തീബ് ഇബ്രാഹിം ഖലീൽ മുസ്‌ലിയാർ എന്നിവർ  പ്രസംഗിച്ചു. ത്വഹാ ഹമസ്ജിദ് സെക്രട്ടറി മുഹമ്മദ് അലി സ്വാഗതവും യു  എ ഇ പ്രതിനിധി  മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.യോഗത്തിൽ  ഫാത്തിമത്ത് തബഷീറക്ക്  ക്യാഷ് അവാർഡും ഫലകവും സമ്മാനിച്ചു. 

No comments