JHL

JHL

.പൗരത്വ ബിൽ ; മൊഗ്രാലിൽ ബുധനാഴ്ച പാട്ട് പാടിയും ചിത്രം വരച്ചും പ്രതിഷേധിക്കും


മൊഗ്രാൽ(True News 24 December 2019) : എം.എസ് മൊഗ്രാൽ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ജനാധിപത്യ  മതേതര സാംസ്കാരിക പ്രതിരോധ കൂട്ടായ്മ ഒരുക്കുന്നു .
ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മൊഗ്രാൽ ടൗണിൽ വെച്ചാണ് പരിപാടി .  കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും ഒത്തു കൂടി  ചിത്രം വരച്ചും പാട്ടു പാടിയും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും . എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും ഈ ഒത്തു  ചേരലിൽ പങ്കെടുക്കണമെന്ന് ലൈബ്രറി (പസിഡണ്ടും സെക്രട്ടറിയും അറിയിച്ചു.

No comments