JHL

JHL

കേരള ജേർണലിസ്റ്റ്സ് യൂണിയൻ കാസർകോട് ജില്ലാ സമ്മേളനം ശനിയാഴ്ച

 കാസർകോട്(True News 13 December 2019): കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ സമ്മേളനം ഇന്ന് കാസർകോട് നഗരസഭ വനിത ഹാളിൽ നടക്കും. രാവിലെ 9ന് ജില്ലാ പ്രസിഡന്റ് ടി.പി. രാഘവൻ പതാക ഉയർത്തും. തുടർന്ന് പ്രതിനിധി സമ്മേളനം ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ (ഐ.ജെ.യു) ദേശീയ സെക്രട്ടറി ജനറൽ ജി. പ്രഭാകരൻ ഉദ്ഘാടനം ചെയ്യും.

11ന് പൊതുസമ്മേളനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ അശോകൻ നീർച്ചാൽ അദ്ധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ച അബു തമാം, മുഹമ്മദ് ഹനീഫ്, കെ.പി. അബുയാസർ എന്നിവരെയും മാദ്ധ്യമ പ്രവർത്തകരായ ടി.പി. രാഘവൻ, അശോകൻ നീർച്ചാൽ, ഗംഗാധരൻ പള്ളത്തടുക്ക, അബ്ദുള്ള കുമ്പള, അബ്ദുൾ ലത്തീഫ്, അപൂർവ്വ എം. റാവു, അൻവർ കോളിയാട് എന്നിവരെയും ആദരിക്കും. സംസ്ഥാന സെക്രട്ടറിമാരായ കെ.സി. സ്മിജൻ, പ്രകാശൻ പയ്യന്നൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. നാസർ, ശ്രീനി ആലക്കോട്, പുരുഷോത്തമ ഭട്ട്, അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിക്കും.

No comments