JHL

JHL

റോഡുപണിക്കിടെ തിളച്ച ടാർ ദേഹത്തു വീണു രണ്ടുപേർക്ക് പരുക്ക്




ഉപ്പള(True News, Dec 10, 2019) : ഉപ്പളയിൽ  റോഡുപണിക്കിടെ  തിളയ്ക്കുന്ന ടാര്‍ ദേഹത്തു വീണു കര്‍ണാടക സ്വദേശികളായ രണ്ടു തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. കര്‍ണാടക ബെള്ളാരയിലെ പ്രവീണ്‍ (28), കൊപ്പളയിലെ സന്തോഷ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ചൂടേറിയ ടാര്‍ കോരി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.


സന്തോഷിന്റെ രണ്ടു കാലുകള്‍ക്കും ഒരു കൈക്കുമാണ് പരിക്കേറ്റത്. ഇരുവരേയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  


No comments