JHL

JHL

മലപ്പുറത്തു കഞ്ചാവ് കടത്തിന് പിടിയിലായ ഉപ്പള സ്വദേശികൾക്ക് പന്ത്രണ്ടു വർഷം കഠിന തടവ്


മലപ്പുറം (True News, Dec24,2019): മലപ്പുറം നിലമ്പൂരിൽ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ കാസറകോട്ടുകാരായ രണ്ടുപേരെ പന്ത്രണ്ടു വർഷം കഠിന തടവിന് ശിക്ഷിച്ചു കൊണ്ട് കോടതി വിധി. ഉപ്പള സ്വദേശി സിദ്ദീഖ്(26), മംഗല്പാടിയിലെ മുഷ്താഖ് അഹമ്മദ്  (30) എന്നിവരെയാണ്ശിക്ഷിച്ചത്. വടകര വടകര നാർക്കോട്ടിക് കോടതിയാണ് ശിക്ഷ വിധിച്ചത്.2018 ജൂലായ് 19 നാണു കേസിനാസ്പദമായ സംഭവം. അന്നത്തെ നിലമ്പൂർ സർക്കിൾ ഇൻസ്‌പെക്ടർ സി എം ബിജുവിന്റെ നേതൃത്വത്തിൽ വാഹന പരിശോധനക്കിടെ നിലമ്പൂർ കോടതിപ്പടിയിൽ വെച്ചാണ് ഇവരെ വാഹനത്തിൽ കടത്തുകയായിരുന്ന നാൽപ്പതു കിലോ കഞ്ചാവുമായി പിടികൂടിയത്.നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരുടെ കേസ് പിന്നീട് വടകര നാർക്കോട്ടിക് കോടതിയിലേക്ക് മാറ്റുകയായിരുന്നു. മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ വധശ്രമവും കഞ്ചാവ് കടത്തലുമടക്കം  വിവധ കേസുകളിൽ പ്രതിയാണ്.

No comments