JHL

JHL

കാസറഗോഡ് സുഹൃത്തിന്റെ വെട്ടേറ്റ് യുവാവിന് ഗുരുതരം



കാസറഗോഡ് (True News, 17,2019):യുവാവിനു സുഹൃത്തിന്റെ വെട്ടേറ്റ് ഗുരുതര പരിക്ക്. തിങ്കളാഴ്ച രാത്രി അടുക്കൽ ബയലിലാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കവെയാണ് യുവാവിന് വെട്ടേറ്റത്. . അക്രമിച്ചത് സുഹൃത് സന്തുവാണ് തന്നെ വെട്ടിയതെന്നു  യുവാവ് പോലീസിനോട് വെളിപ്പെടുത്തി.  

ഗുഡ്‌ഡെടെമ്പിള്‍ റോഡിലെ ഗോപാലന്റെ മകന്‍ അശോകനാണ് (28) വെട്ടേറ്റത്. യുവാവിനെ അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   ബഹളവും നിലവിളിയും കേട്ട് ഓടിയെത്തിയനാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി. ഇയാളെ ആശുപത്രിയിലെത്തിച്ചു.മദ്യപിച്ചുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് കരുതുന്നത്. വയറിലും കാലുകളിലും വെട്ടേറ്റിട്ടുണ്ട്. 

No comments