JHL

JHL

ആലിയ സ്കൂൾ ജില്ലാ സീനിയർ ഫുട്ബോൾ ചാമ്പ്യൻമാർ

കാസർകോട്(True News 12 December 2019):  ജില്ലാ സി ബി എസ് ഇ സ്കൂൾ സഹോദയ ഫുട്ബോൾ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ പരവനടുക്കത്തെ ആലിയ സീനിയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. കാഞ്ഞങ്ങാട് സദ്ഗുരു പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ഫൈനലിൽ കാസറഗോഡ് ജൈമാത സ്കൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് ആലിയ കിരീടം ചൂടിയത്. മുഹമ്മദ് ഇഫ്തിഖാർ , ഫറാസ് ബഷീർ , മുഹമ്മദ് ശയിഫ് എന്നിവർ വിജയികൾക്ക് വേണ്ടി നെറ്റ് ചലിപ്പിച്ചു.
ആലിയ സ്കൂളിലെ മുഹമ്മദ് ഇഫ്ത്തിഖാർ ടൂർണമെന്റിലെ മികച്ച കളിക്കാരനായും  സൈനുദ്ദീൻ മിഷാൽ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.

No comments