JHL

JHL

ആസാദി മുദ്രാവാക്യം വിളിച്ചെന്ന് പറഞ്ഞ് പരവനടുക്കത്ത് ആർ.എസ്‌.എസ്‌ അക്രമം. രണ്ട് യുവാക്കൾക്ക് പരിക്ക്

കാസർഗോഡ്(True News 31 December 2019): ആസാദി മുദ്രാവാക്യം വിളിച്ചെന്ന് പറഞ്ഞ് കാസർഗോഡ് പരവനടുക്കത്ത് ആർ.എസ്‌.എസ്‌  രണ്ട് യുവാക്കളെ മർദ്ദിച്ചു. പരിക്കേറ്റ  അബ്ദുൽറഹ് മാന്റെ മകൻ
മുഹിബ്ബുദ്ദീൻ(19) , റഫീഖിന്റെ മകൻമഹറൂഫ് (21) എന്നിവരെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അക്രമം നടന്നത്.ആസാദി മുദ്രാവാക്യം വിളിച്ചു എന്ന് പറഞ്ഞാണ് അക്രമം നടത്തിയത്. പരവനടുക്കം സ്വദേശികളായ നിതിൻ കണ്ണൻ (21), നന്ദകുമാർ(20), ഉണ്ണിക്കൃഷ്ണൻ (21) എന്നിവരാണ് അക്രമം നടത്തിയതെന്ന് മുഹിബുദ്ദീനും മഹറൂഫും മേല്പറമ്പ് പോലീസിന് മൊഴി നൽകി.

No comments