JHL

JHL

കർണ്ണാടക ട്രാൻസ്‌പോർട്ട് ബസ്സിൽ കടത്തുകയായിരുന്ന മദ്യം പിടികൂടി

മഞ്ചേശ്വരം(True News 1 Jan 2020): കര്‍ണ്ണാടക ട്രാൻസ്‌പോർട്ട്  ബസ്സില്‍ കടത്തുകയായിരുന്ന ഏഴു ലിറ്റര്‍ മദ്യം വാമഞ്ചൂരില്‍ എക്‌സൈസ്‌ അധികൃതര്‍ പിടികൂടി. 180 മില്ലിയുടെ 38 പാക്കറ്റ്‌ മദ്യമാണ്‌ പിടിലൂടിയത്.  എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ മുരളീധരന്‍, ഓഫീസര്‍മാരായ അശോകന്‍, ബാബു, നിതീഷ്‌, മൈമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടിച്ചത്‌. ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന്‌ എക്‌സൈസ്‌ അറിയിച്ചു.

No comments