JHL

JHL

മായിപ്പാടിയിൽ പോലീസ് പരിശോധനയിൽ നിർത്താതെ പോയ വാഹനം പോലീസ് പിന്തുടർന്ന് ഇരുപത് കിലോഗ്രാം കഞ്ചാവ് പിടികൂടി ; ഒരാൾ അറസ്റ്റിൽ

കാസർകോട്(true News 17 January 2020): പരിശോധനയ്ക്കിടെ നിർത്താതെ പോയ വാൻ പൊലീസ് പിന്തുടർന്നു 20 കിലോ കഞ്ചാവ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടു പേർ രക്ഷപ്പെട്ടു. വാനും ബൈക്കും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശിയും കൊച്ചിയിലെ താമസക്കാരനുമായ ആൽവിൻ (ഫായിസ് അമീൻ –28) ആണ് അറസ്റ്റിലായത്. മായിപ്പാടി പാലത്തിനടുത്താണ് പൊലീസ് പരിശോധന നടത്തിയത്. കൈകാണിച്ചിട്ടും വാനും തൊട്ടുപിന്നാലെ എത്തിയ ബൈക്കും നിർത്താതെ പോവുകയായിരുന്നു.  പിന്തുടർന്ന് പൊലീസ് സംഘം എത്തിയപ്പോഴേക്കും വാൻ മതിലിൽ ഇടിച്ചു നിർത്തി രണ്ടു പേർ ഓടി പോവുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന യുവാവാണ് പിടിയിലായത്. ഇയാളെ സിഐ സി.എ.അബ്ദുൽറഹീം, എഎസ്ഐ ഷെയ്ഖ് അബ്ദുൽറസാഖ് എന്നിവർ ചോദ്യം ചെയ്യുകയാണ്. മീൻ കടത്തുകയാണെന്ന വ്യാജേനയുള്ള ബോക്സുകളാണ് വാനിലുണ്ടായിരുന്നത്. ഇതിനകത്ത് പ്ലാസ്റ്റിക് കവറുകളിലാണ് കഞ്ചാവ് സൂക്ഷിച്ചത്. കാസർകോട്ടും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് രക്ഷപ്പെട്ടവരെന്നാണ് സംശയം.

No comments