ബദിയടുക്ക(True News 20 January 2020): ബദിയടുക്കയില്‍ തിങ്കളാഴ്ച വൈകിട്ട് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണുമരിച്ചു. നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ ഇഖ്ബാല്‍ (28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. എസ്.കെ.എസ്.എസ്.എഫിന്റെ വളണ്ടിയറായിരുന്ന ഇഖ്ബാല്‍ റാലിയില്‍ പങ്കെടുത്ത് നടന്നുനീങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇക്ബാലിനെ ആദ്യം ബദിയടുക്ക ഗവ. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേയാണ് മരണം സംഭവിച്ചത്. ഇഖ്ബാലിന് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
Post a Comment