JHL

JHL

കേരള ലോങ്ങ് മാർച്ച് പോസ്റ്റർ പ്രകാശനം ചെയ്തു

കാസർകോട്(True News 30 January 2020): കേരള ജനകീയ കൂട്ടായ്മ  സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഭരണഘടന വിരുദ്ധമായ പൗരത്വ നിയമ നടപടികൾക്കെതിരെ ജസ്റ്റിസ് കമാൽപാക്ഷ മുഖ്യരക്ഷാധികാരിയായി ടി എ മുജീബ് റഹ്മാൻ ജാഥ ക്യാപ്റ്റൻ ആയി സംഘടിപ്പിക്കുന്ന ലോങ്ങ് മാർച്ച് ഫെബ്രവരി 1ന് ഉപ്പളയിൽ നിന്ന് ആരംഭിച്ച് മാർച്ച് 2 ന് തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചോട് കൂടി പര്യവസാനിക്കും.  കേരള ജനകീയ ലോങ്ങ് മാർച്ചി ന്റെ   പോസ്റ്ററിന്റെ പ്രകാശനം ഉൽഘടനം മുൻ മന്ത്രി സി.ടി.അഹമ്മദലി കേരള ജനകീയ കൂട്ടായ്മ ജില്ല ചെയർപേഴ്സൺ സിസ്റ്റർ ജയ അന്റോ ജനറൽ കൺവീനർ സികെ നാസർ കാഞ്ഞങ്ങാട് എന്നിവർക്ക് നൽകി നിർവ്വഹിച്ചു. കാസറഗോഡ് മണ്ഡലം ചെയർമാൻ ഹമീദ് ചേരങ്കൈ നാസർ പടുവടുക്കം, റഹീം ബേനൂർ  എന്നിവർ പങ്കെടുത്തു.

No comments