JHL

JHL

പുഴയിൽ വലയെറിഞ്ഞ് മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു

പെര്‍ള(True News 3 December 2020): സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം പുഴയില്‍ വലയെറിഞ്ഞ്‌ മീന്‍ പിടിക്കുകയായിരുന്ന യുവാവ്‌ മുങ്ങി മരിച്ചു. പെര്‍ള, നല്‍ക്ക, ബിര്‍മൂലയിലെ നാരായണ നായികിന്റെ മകന്‍ സൂര്യ കുമാര്‍ (33)ആണ്‌ മരിച്ചത്‌. ഇയാളും കുടുംബവും അടുക്കസ്ഥലയില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ്‌ താമസം.
തെങ്ങു കയറ്റ തൊഴിലാളിയായ സൂര്യ കുമാറും സഹോദരന്‍ സതീശനും മറ്റു രണ്ടു സുഹൃത്തുക്കളുമാണ്‌ അടുക്കസ്ഥല, നേരോളുവില്‍ ഇന്നലെ വൈകിട്ട്‌ വലയെറിഞ്ഞ്‌ മീന്‍ പിടിക്കാന്‍ എത്തിയത്‌.
വലയെറിയുന്നതിനിടയില്‍ കാല്‍ വഴുതി വീണു ചുഴിയില്‍ അകപ്പെട്ട്‌ സൂര്യ കുമാറിനെ കാണാതായി. ബഹളം കേട്ട്‌ പരിസര വാസികള്‍ ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസും ഫയര്‍ഫോഴ്‌സുമെത്തിയാണ്‌ മൃതദേഹം പുറത്തെടുത്തത്‌.
സരസ്വതിയാണ്‌ മാതാവ്‌. സഹോദരങ്ങള്‍: അശോകന്‍, സതീശന്‍, ഹരിണാക്ഷി.

No comments