JHL

JHL

പമ്പ്‌വെൽ ഫ്ലൈ ഓവർ ഉദ്‌ഘാടനം നിശ്ചയിച്ച തിയ്യതികളിലൊന്നും നടന്നില്ല ; അവസാനം പുതുവത്സരദിനത്തിൽ കോൺഗ്രസ് വക 'സ്റ്റൈലൻ ഉദ്‌ഘാടനം'

മംഗളൂരു (True News, Jan 3, 2020):  കാത്തിരുന്നു മടുത്തു. പമ്പ്‌വെൽ മേൽപ്പാലം ജനുവരി ആദ്യം ഉദ്ഘാടനമെന്ന്  പറഞ്ഞ നളീൻ  കുമാർ കട്ടീൽ പറഞ്ഞ വാക്കു മറന്നതോ വിഴുങ്ങിയതോ? എന്തായാലും ഉത്ഘാടനം നടത്താതെ  വിടില്ലെന്ന് കൊണ്ഗ്രെസ്സ് പ്രവർത്തകർ. അങ്ങനെ പുതുവത്സര ദിനത്തിൽ കൊണ്ഗ്രെസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യത്യസ്തമായ ഉദ്്ഘാടന പരിപാടി പമ്പ്‌വെൽ സർക്കിളിൽ നടന്നു. കട്ടീൽ തന്നെ വേണ്ടേ ഉത്ഘാടനത്തിനു ? 
പാലം തയ്യാറായിട്ടില്ല, എം പി കട്ടിൽ പരിസരത്തുമില്ല. അതിനാൽ ഉത്ഘാടനം പ്രതീകാത്മകം. അങ്ങനെയും പ്രതിഷേധിക്കാമല്ലോ.
കേന്ദ്രമന്ത്രിയും എം പി യും ഒന്നുമെത്തിയില്ലെങ്കിലും കോൺഗ്രസ് പ്രവർത്തകർ പമ്പ്‌വെൽ ഫ്ലൈ ഓവറിന്റെ  ഉദ്‌ഘാടനം  ഗംഭീരമായി നടത്തിയിരിക്കുകയാണ്.  
അധികൃതരുടെ അനാസ്ഥക്കെതിരെ വേറിട്ട പ്രതിഷേധ രൂപമായി പ്രതീകാത്മക ഉൽഘാടനം.  നവ മാധ്യമങ്ങളും പ്രിൻറ് മാധ്യമങ്ങളും പ്രതിഷേധ പരിപാടിക്ക് മികച്ച വാർത്താ പ്രാധാന്യവും നൽകി. സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും സജീവം.


പ്രതീകാത്മക ഉത്ഘാടനത്തിനെത്തിയത് 'എം പി നളീൻ കുമാർ കട്ടീൽ'  'എം എൽ എ വേദവ്യാസ കാമത്ത് ' ജില്ലയുടെ ചുമതലയുള്ള മന്ത്രി 'കോട്ട ശ്രീനിവാസ പൂജാരി' എന്നിവർ.  പണിതീരാത്ത മേൽപ്പാലത്തിലൂടെ   ഇവരുടെ വലിയ കട്ടൗട്ടുകൾ    തുറന്നജീപ്പിൽ ആനയിച്ചു. പിന്നീട് പ്രതീകാത്മക ഉത്ഘാടന കർമം നിർവഹിച്ചു. 
എം എൽ സി ഇവാൻ ഡിസൂസ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സംബന്ധിച്ചു. നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരിപാടിക്കെത്തിയിരുന്നു.   എം പി നളിൻ കുമാർ കാട്ടീലിൻറെ കെടുകാര്യസ്ഥതയാണ് പാലം പണി ഇഴയാൻ കാരണമെന്നു ഇവാൻ ഡിസൂസ ആരോപിച്ചു. കേന്ദ്രത്തിന്റെയും നാഷണൽ ഹൈവേ അതോറിറ്റിയുടെയും തെറ്റുകൾ മറച്ചുവെക്കാൻ ഇപ്പോൾ നവയുഗ കമ്പനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പത്തുവർഷം മുമ്പ് തുടങ്ങിയ പ്രൊജക്റ്റ് പൂർത്തിയാകുന്നതിനു മുമ്പേ ടോൾ ബൂത്തുകൾ ആരംഭിച്ചു. ഇതിനു ഇപ്പോൾ എം എൽ എമാരായവർ അന്ന് ഒത്താശ ചെയ്തു. റെയിൽവേ അണ്ടർ പാസ്സ് നിർമ്മിച്ചത് പോലും അശാസ്ത്രീയമായാണ്‌. ഡിസൂസ പറഞ്ഞു 


പത്തു വർഷങ്ങൾക്കു മുമ്പേ പണി തുടങ്ങിയ പമ്പ്‌വെൽ ഫ്ലൈ ഓവർ 2020 ലും തുറന്നു കൊടുക്കാൻ കഴിയാത്ത ബി ജെ പി നേതൃത്വത്തിന് അക്ഷരാർത്ഥത്തിൽ നാണക്കേടായിരിക്കുകയാണ് .2010 ലാണ് ഫ്ലൈ ഓവറിന് പണം വകയിരുത്തി ദേശീയ പാത അധികൃതർ ടെൻഡർ വിളിച്ചത്. ആന്ധ്രപ്രദേശ് കേന്ദ്രമായുള്ള നവയുഗ എന്ന കമ്പനിയാണ് മേൽപ്പാലത്തിന്റെ കോൺട്രാക്ട് ലഭിക്കുന്നത്. അന്ന് യു പി എ ഗവൺമെന്റാണ് കേന്ദ്രത്തിൽ അധികാരത്തിലിരുന്നത്.
എന്നാൽ മേൽപ്പാലം പണി ആരംഭിച്ചയുടനെ പല കാരണങ്ങളാൽ നിലച്ചുപോയി.  റ്റെൻഡറെടുത്ത കമ്പനിയെ അന്നത്തെ ഗവൺമെന്റ് രാഷ്ട്രീയ വൈരാഗ്യം മൂലം വേട്ടയാടിയതിനാലെന്ന് പറയപ്പെടുന്നു കമ്പനിയുടെ ബില്ലുകൾ പലതും കെട്ടികിടക്കുകയും സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തു. തുടർന്ന് ദേശീയ പാത നവീകരണം തന്നെ നീണ്ടു പോയി.  ചെയ്തു.  
എന്നാൽ പിന്നീട് ഇത് പരിഹരിച്ച് ദേശീയ പാത നാല് വാരിയാക്കി വികസിപ്പിക്കുന്ന പദ്ധതി 2018 ൽ റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തെങ്കിലും തൊക്കോട്ടും പമ്പ്‌വെല്ലിലും ഉള്ള ഫ്ലൈ ഓവർ ഗതാഗതയോഗ്യമായില്ല.


ദേശീയ പാതയിൽ ടോൾ ആരംഭക്കുന്നതിനു മുമ്പേ ഫ്ലൈ ഓവർ തുറന്നുകൊടുക്കാൻ പ്രദേശവാസികൾ ശക്തമായി ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. എം പി ആയിരുന്ന നളീൻ കുമാർ  കട്ടീലിന്റെ പരാജയമാണ് ഫ്ലൈ ഓവർ അനന്തമായി നീണ്ടുപോകുന്നതെന്നു പല കോണുകളിൽ നിന്നും ആക്ഷേപമുണ്ടായി. എംപിയായിട്ടു ആവശ്യത്തിന്  സമ്മർദ്ദം ചെലുത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്ന് സ്വന്തം പാർട്ടിപ്രവർത്തകർപോലും കരുതി. അതിനാൽ തന്നെ പല ആക്ഷേപമുയർന്നു,ആക്ഷേപമുയർന്നു വരുമ്പോഴൊക്കെ ഉത്ഘാടനത്തിന് ഓരോ തീയതി പ്രഖ്യാപിച്ചുകൊണ്ടാണ് കട്ടീൽ ഇതിനെ നേരിട്ടത്. എന്നാൽ  തീയതികളിൽ പണി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഉത്ഘാടനവും നീണ്ടു പോയി.  കർണാടക  തെരഞെടുപ്പിനു  മുമ്പേ മേൽപ്പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാമെന്ന് ഉറപ്പു നൽകിയതാണ്. തുടർന്ന് പൊതുതെരെഞ്ഞെടുപ്പിനു മുമ്പ് കഴിഞ്ഞ ജനുവരി രണ്ടാം വാരം ഫ്ലൈ ഓവർ ഉത്ഘാടനം ചെയ്യുമെന്ന് പറയുകയുണ്ടായി. പക്ഷെ നടന്നില്ല. കഴിഞ്ഞ നവംബറിലും ഈ ഉറപ്പു ആവർത്തിച്ചു. തുടർന്ന് ഈ  വർഷം ജനുവരി ഒന്നിന് ഉൽഘാടനം നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
ഈ വക്കും നടപ്പായില്ല. ഇപ്പോൾ ഒരു മാസം കൊണ്ട് പണി തീർത്തു ഉത്ഘാടനത്തിനു തയ്യാറാകുമെന്നാണ് അധികൃതർ പറയുന്നത്. ഇരുപതു ദിവസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ പണിയെടുത്ത് പാലം തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് നവയുഗ കമ്പനി വൃത്തങ്ങൾ ഇപ്പോൾ പറയുന്നത്.ചുരുങ്ങിയത് മൂന്നു മാസത്തെക്കുള്ള പണികളെങ്കിലും ബാക്കിയുണ്ടെന്നാണ് മംഗളൂരുവിലെ മറ്റു കോൺട്രാക്റ്റർമാരുടെ അഭിപ്രായം  പറയുന്നത്. ഫ്‌ളൈ ഓവറിന്റെ കർണാടകം ബാങ്കിന് മുൻവശം ദേശീയപാതയുടെ യോജിപ്പിക്കേണ്ട ജോലികൾ ഇത് വരെ തുടങ്ങിയിട്ടില്ല. ഇതിനു തന്നെ ഒരു മാസത്തോളമെടുക്കുന്നത്രെ. കൂടാതെ സർവീസ് റോഡുകളുടെ ജോലിയും വിളക്കുകൾ സ്ഥാപിക്കലും അടക്കമുള്ള ജോലികൾ ബാക്കിയുണ്ട്. അതിനിടെ അവസാനഘട്ടത്തിൽ തിരക്ക് പിടിച്ചു പണി പൂർത്തിയാക്കുന്നത് പാലത്തിന്റെ ഗുണമെന്നായ ബാധിക്കുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട് .   മേൽപ്പാലം പണി അനന്തമായി നീണ്ടു പോകുന്നതിൽ  അതൃപ്തരാണ് മംഗളൂരുകാർ .


No comments