JHL

JHL

പൊതുജന ആരോഗ്യമേഖല എല്ലാവരുടേതുമായി: മുഖ്യമന്ത്രി

കുമ്പള(True News 28 January 2020):സംസ്ഥാനത്തെ പൊതുജന ആരോഗ്യമേഖല സർക്കാരിന്റെ മികച്ച ഇടപെടലുകളിൽ  എല്ലാവിഭാഗം ജനങ്ങളുടേതായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യമേഖലയിൽ പൊതുസമൂഹത്തിന്റെ വിശ്വാസമാർജിച്ചു വരുന്ന സഹകരണ സംഘങ്ങൾക്ക് വികസനനോന്മുഖമായ ഇടപെടലുകൾ നടത്താൻ വളരെയേറെ സാധ്യതകൾ മുന്നിലുണ്ട്‌. ഇനിയും മുന്നേറാൻ സാധിക്കും.
കുമ്പളയിലെ കാസർകോട് ജില്ലാ സഹകരണ ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ആരോഗ്യകേന്ദ്രങ്ങളെ എല്ലാ വിഭാഗം ജനങ്ങൾക്കും സമീപിക്കാൻ സാധിക്കുന്ന വിധത്തിൽ  മികവുറ്റ ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റാൻ സാധിച്ചതിന്റെ സാക്ഷ്യപത്രമായാണ് കേന്ദ്രസർക്കാരിന്റെ നീതി ആയോഗ് കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഒന്നാം സ്ഥാനം നൽകിയത്. ആരോഗ്യ രംഗമെന്നാൽ സർക്കാർ ആശുപത്രികൾ മാത്രമല്ല. ആരോഗ്യ സാഹചര്യം സമ്പുഷ്ടമാക്കുന്നതിൽ വിവിധ ഘട്ടങ്ങളിൽ സ്വകാര്യമേഖലക്കും പങ്കുണ്ട്‌. 
പൊതുജനആരോഗ്യമേഖല സർക്കാർ ഇടപെടലുകളോടൊപ്പം സഹകരണ-, സ്വകാര്യ മേഖലകളുടെ പിന്തുണയോടെ കൂടുതൽ കരുത്താർജിച്ച് ശ്രദ്ധ നേടുകയാണ്‌. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായതോടെ ലഭ്യമാക്കിയ മികച്ച ചികിത്സ തേടി പാവപ്പെട്ടവനും പണക്കാരനും ഒരുപോലെയാണ് എത്തുകയാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
 രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എം.സി. കമറുദ്ദീൻ, കെ. കുഞ്ഞിരാമൻ, എൻ.എ.നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷ്‍റഫ്,പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. പുണ്ഡരീകാക്ഷ, സഹകരണസംഘം ജോയിന്റ് റജിസ്ട്രാർ വി. മുഹമ്മദ് നൗഷാദ്, പി. കരുണാകരൻ, സി.എച്ച്. കുഞ്ഞമ്പു, സി.ടി. അഹമ്മദലി, കെ. കുഞ്ഞിരാമൻ, എം.വി. ബാലകൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ,എ. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.


No comments