JHL

JHL

മംഗളൂരുവിലെ കോളേജ് വിദ്യാർത്ഥിനിയെ ഗുരുതര പരിക്കുകളോടെ റെയിൽവെ ട്രാക്കിന് സമീപം കണ്ടെത്തി.

മഞ്ചേശ്വരം(True News 28 January 2020): വിദ്യാർത്ഥിനിയെ ഗുരുതര പരിക്കുകളോടെ റെയിൽവെ ട്രാക്കിനരികിൽ കണ്ടെത്തി. മംഗളൂരുവിലെ കോളേജിൽ വിദ്യാർത്ഥിനിയാണെന്ന് കരുതുന്ന അശ്വതി(20)യെയാണ് ചൊവ്വാഴ്ച വൈകുന്നേരം നാലര മണിയോടെ മഞ്ചേശ്വരം ചെക്ക് പോസ്റ്റിനടുത്ത് നിന്നും നാട്ടുകാർ കണ്ടെത്തിയത്. ഉടൻ തന്നെ മഞ്ചേശ്വരം പൊലീസിൽ വിവരമറിയിക്കുകയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടി ധരിച്ചിരുന്ന തിരിച്ചറിയൽ കാർഡിൽ നിന്നാണ് പേര് ലഭിച്ചത്. മഞ്ചേശ്വരം എസ് ഐ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ട്രെയിനിൽ നിന്നും തെറിച്ചു വീണതാണെന്ന് കരുതുന്നു.

No comments