JHL

JHL

മംഗൽപാടി ഹൈസ്കൂൾ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന അധ്യാപകരുടെ വാഹനങ്ങർ സാമൂഹ്യദ്രോഹികൾ തകർത്തതായി പരാതി



മംഗൽപാടി(True News, Jan2,2020): മംഗൽപാടി ഗവൺമെന്റ് ഹയർ സെക്കണ്ടറിയുടെ ഹൈ സ്കൂൾ ബ്ലോക്കിൽ നിർത്തിയിട്ടിരുന്ന അധ്യാപകരുടെ വാഹനങ്ങൾ സാമൂഹ്യ ദ്രോഹികൾ തകർത്തതായി പരാതി. അധ്യാപകരായ ജുനൈദിന്റെ സ്കൂട്ടറും  അബ്ദുൽ  റഹ്‌മാന്റെ കാറുമാണ് തകർത്തത്. സ്കൂൾ അധികൃതർ മഞ്ചേശ്വരം പോലീസിൽ പരാതിനൽകി.
ബുധനാഴ്ച രാവിലെ കുട്ടികളുമായി വിനോദ യാത്രക്ക് പോകാനെത്തിയ അധ്യാപകരായ ജുനൈദും അബ്ദുൽ റഹ്മാനും  അവരുടെ വാഹനങ്ങൾ സ്കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്തതായിരുന്നു. എന്നാൽ രാത്രി എട്ടുമണിയോടെ   കുട്ടികളുടെയും അധ്യാപകരുടെയും സംഘം തിരിച്ചെത്തിയപ്പോളാണ് സാമൂഹ്യ ദ്രോഹികൾ വാഹനങ്ങൾക്ക് കേടുപാട് വരുത്തിയത് ശ്രദ്ധയിൽപ്പെടുന്നത്. അന്വേഷണം തുടങ്ങിയതായി മഞ്ചേശ്വരം പോലീസ് അറിയിച്ചു

             ടോപ് ഗ്രേഡ് ട്യൂഷൻ സെന്ററിൽ അവധിക്കാല  ക്ലാസുകൾ 

കുമ്പള ടോപ്ഗ്രേഡ് ട്യൂഷൻ സെന്ററിൽ വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി അവധിക്കാല ക്ലാസുകൾ ആരംഭിക്കുന്നു.  പ്ലസ്ടു സയൻസ് ,എസ് എസ് എൽ സി , സിബിഎസ്ഇ പത്താം ക്ലാസ്  വിദ്യാർത്ഥികൾക്കായി രണ്ടുമാസത്തെ വെക്കേഷൻ പാക്കേജിൽ എല്ലാ വിഷയങ്ങളുടെയും അറുപതു ശതമാനം പാഠഭാഗങ്ങളും അവയുടെ റിവിഷനുകളും  പരീക്ഷകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 
ചെറിയ ക്‌ളാസ്സുകളിലെ കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ ഫൗണ്ടേഷൻ കോഴ്‌സുകൾ. അടിസ്ഥാന പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഈ കോഴ്സ് വിദ്യാർത്ഥികളെ പ്രാഥമികമായ അറിവുകൾ ഉറപ്പിക്കുകയും സയൻസ് കണക്ക് ഇംഗ്ലീഷ് വിഷയങ്ങളിൽ മികച്ച രീതിയിൽ മുന്നേറാൻ സഹായിക്കുകയും ചെയ്യും.  ചെറിയ ക്‌ളാസ്സുകൾ മുതൽ തന്നെ മെഡിക്കൽ എൻജിനീയറിങ് ,റീസേർച്ച് മേഖലകളിലെ കോഴ്‌സുകളിലേക്ക് എത്തിച്ചേരാൻ കുട്ടികളെ പ്രാപ്തമാക്കുകയാണ് ഇതിന്റെ ലക്‌ഷ്യം.രണ്ടു മാസത്തെ  കോഴ്സ് പൂർത്തിയാകുന്നതോടെ  കുട്ടി തുടർന്ന് വരുന്ന വർഷങ്ങളിൽ എല്ലാ വിഷയങ്ങളും അനായാസമായി ഉൾക്കൊള്ളാനും    അനായാസമായി ശാസ്ത്രവും കണക്കും അടക്കമുള്ള വിഷയങ്ങൾ സ്വായത്തമാക്കാനും പ്രാപ്തനാകുന്നു .അഞ്ചും ആറും ക്ലാസുകളിലെ കുട്ടികൾക്ക് ഫൗണ്ടേഷൻ I , ഏഴ് എട്ട് ക്ലാസിലെ കുട്ടികൾക്കായി ഫൗണ്ടേഷൻ II എന്നിങ്ങനെയാണ് കോഴ്‌സുകൾ 
കൂടുതൽ വിവരങ്ങൾക്കായി കുമ്പള മീപിരി സെന്ററിലെ ടോപ് ഗ്രേഡ് ട്യൂഷൻസ് ന്റെ ഓഫീസുമായോ 9809800255  ,9895150237 ,9895963343 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക 


No comments