JHL

JHL

പൗരത്വ ഭേദഗതിക്കെതിരെ ജില്ലയിലും സ്ത്രീകൾ തെരുവിൽ; 'അവയ്ക്ക്' റാലിക്ക് ആവേശം പകരാൻ റാനിയ എത്തി


കാസര്‍കോട്(Trure News 3 January 2020):പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജില്ലയിൽ സ്ത്രീകളും തെരുവിലിറങ്ങുന്നു. നേരത്തെ സ്ത്രീകൾ ഒറ്റപ്പെട്ട സമരമാണ് നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾ തെരുവിൽ സമരത്തിലാണ്. കഴിഞ്ഞ ദിവസം മേൽപറമ്പിൽ  സംഘടിപ്പിച്ച വനിതാ റാലിയിൽ നിരവധി സ്ത്രീകളാണ് പങ്കെടുത്തത്.
 കാസറഗോഡ് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ഒപ്പ് മരച്ചുവട്ടില്‍ അവേക്ക് കൂട്ടായ്മ സര്‍വ്വകക്ഷി പ്രതിഷേധ സംഗമവും വനിതാ റാലിയും സംഘടിപ്പിച്ചു. അവേക്ക് പ്രസിഡണ്ട് യാസ്മിന്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ പദ്മനാഭന്‍ ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥി സമരത്തിന് തുടക്കം കുറിച്ച സമര നായികമാരിൽ ഒരാളായ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി റാനിയ സുലൈഖ മുഖ്യാതിഥിയായിരുന്നു. കേരള മഹിളാസംഘം ട്രഷറര്‍ ലിജു അബൂബക്കര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ക്ലാരമ്മ ജോസഫ്, വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് സഫിയ സമീര്‍, സക്കീന അക്ബർ എന്നിവര്‍ സംസാരിച്ചു. റജുല ഷംസുദ്ദീന്‍ സ്വാഗതവും സുലൈഖ മാഹിന്‍ നന്ദിയും പറഞ്ഞു. പുതിയ ബസ് സ്റ്റാന്റില്‍ നിന്നുമാരംഭിച്ച വനിതാ റാലി നഗരം ചുറ്റി ഹെഡ്‌പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു.

No comments