JHL

JHL

പത്താം ക്ലാസ് വിദ്യാർഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ചു

കുമ്പള(True News 29 January 2020): പത്താം ക്ലാസ് വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മുഗു റോഡിലെ ഹബീബ ഫല (15) എന്ന വിദ്യാർഥിനിയാണ് മരിച്ചത്. കുമ്പള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരത്തിൽ 'ജെ' ഡിവിഷനിൽ പഠിക്കുന്ന വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച കുട്ടി പതിവുപോലെ സ്കൂളിൽ എത്തിയിരുന്നു. എന്നാൽ ബുധനാഴ്ച സ്കൂളിൽ ഹാജരായിരുന്നില്ലത്രെ. രാത്രി ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ മുറിയുടെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോൾ മരിച്ച നിലയിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാൽ മരണവിവരം ഉച്ചവരെ പ്രദേശത്തെ കടകളിലോ വീടുകളിലോ അറിഞ്ഞിരുന്നില്ല.
പിന്നീട് വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തി മരണാനന്തര ചടങ്ങുകൾക്ക് ശേഷം മൃതദേഹം സംസ്കരിച്ചു.  കുട്ടിയുടെ പിതാവ് നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. മാതാവിനോടൊപ്പമാണ് കുട്ടി കഴിഞ്ഞിഞിരുന്നത്. ഇവർക്ക് ഈ കുട്ടിയെ കൂടാതെ കല്യാണം കഴിഞ്ഞ ഒരു മൂത്ത സഹോദരിയും കൊച്ചു സഹോദരനുമുണ്ട്.

No comments