JHL

JHL

ആദൂരിൽ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ചു ദമ്പതികൾക്ക് ദാരുണാന്ത്യം



ആദൂർ  (True News, Jan 6,2020) : ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു. കാടകം സ്കൂളിന് സമീപം തിങ്കളാഴ്ച രാവിലെയാണ് ദാരുണ സംഭവം. കാടകത്തെ ബാർബർഷോപ് ഉടമ ഗോവിന്ദ രാജ് (52) ഭാര്യ ഉമ (45) എന്നിവരാണ് മരിച്ചത്.ഗോവിന്ദനും ഭാര്യയും സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ കാസറഗോഡ് ഭാഗത്തു നിന്നും വന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു പേരും തെറിച്ചു വീണ് തൽക്ഷണം മരിച്ചു.
ബംഗളൂരുവിലേക്ക് പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടമുണ്ടാക്കിയത്. ആദൂർ പോലീസ് സ്ഥലത്തെത്തി.

No comments