JHL

JHL

ഒടുവിൽ അറ്റക്കുറ്റ പണികൾക്കായി ചന്ദ്രഗിരി പാലം അടച്ചു; ഇത് വഴിയുള്ള യാത്രക്ക് താൽക്കാലികമായി മാറ്റം

കാസര്‍കോട്‌(True News 4 January 2020): അറ്റക്കുറ്റ പണികൾക്കായി ചന്ദ്രഗിരി പാലം അടച്ചു. അറ്റകുറ്റ പണി തീര്ത്തത് വരെ ഇത് വഴിയുള്ള യാത്രക്ക് ക്രമീകരണങ്ങൾ വരുത്തി. 
 കെഎസ്ആര്‍ടിസി ബസുകള്‍ ശനിയാഴ്ച മുതല്‍ ചെമ്മനാട് മുണ്ടാങ്കുലത്തു നിന്ന് സര്‍വീസ് തുടങ്ങി അവിടെത്തന്നെ യാത്ര അവസാനിപ്പിക്കും.
കാഞ്ഞങ്ങാട്, പാലക്കുന്ന്, പൊയിനാച്ചി എന്നിവിടങ്ങളിലേക്കുള്ള പതിവ് സര്‍വീസുകള്‍ മുണ്ടാങ്കുലത്തുനിന്നാണ് തുടങ്ങുന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഇതിനിടെ, ഒരുമണിക്കൂര്‍ ഇടവിട്ട് പെരുമ്പളക്കടവ്, കോളിയടുക്കം വഴി ചട്ടഞ്ചാല്‍ ഭാഗങ്ങളിലേക്കും സര്‍വീസ് നടത്തും. .കാഞ്ഞങ്ങാട്ടുനിന്ന് മംഗളൂരുവിലേക്കുള്ള ദീര്‍ഘദൂര ബസുകള്‍ ദേശീയപാത വഴിയാണ് ഓടുക. ചന്ദ്രഗിരി പാലത്തിലൂടെ കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് കാസര്‍കോട്ടേക്കുള്ള വാഹനങ്ങള്‍ ദേശീയപാത വഴിയും അല്ലെങ്കില്‍ കോളിയടുക്കം ശിവപുരം ക്ഷേത്രം വഴി പെരുമ്പളക്കടവിലേക്കും മേല്‍പറമ്പില്‍നിന്ന് ദേളി വഴി കോളിയടുക്കം ശിവപുരം ക്ഷേത്രം, അല്ലെങ്കില്‍ അഞ്ചങ്ങാടി, പാലിച്ചിയടുക്കം വഴി പെരുമ്പളക്കടവിലൂടെ നായന്മാര്‍മൂലയിലെത്തി കാസര്‍കോട്ടേക്ക് എത്താവുന്നതാണ്.. ചരക്ക് വാഹനങ്ങള്‍ ദേശീയപാത വഴിയാണ് കടന്ന് പോകേണ്ടത്.

No comments