JHL

JHL

പൗരത്വ നിയമം ;കുമ്പളയിൽ ' ഭരണഘടനാ സംരക്ഷണ സമിതി' നിലവിൽ വന്നു

കുമ്പള(True News 8 January 2020) : നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്ന  ഇന്ത്യയിൽ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി അത് തകർക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ കുമ്പള കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ' ഭരണ ഘടനാ സംരക്ഷണ സമിതി ' എന്ന പേരിൽ ബഹുജന കൂട്ടായ്മ  രൂപീകരിച്ചു. കുമ്പള വ്യാപാര ഭവനിൽ ചേർന്ന കൂടിയാലോചനാ യോഗത്തിലാണ് സമിതി രൂപീകരിച്ചത്. കുമ്പളയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ  വിഭാഗങ്ങളിൽ പെട്ട വ്യത്യസ്ത രാഷ്ട്രീയ സാമുദായിക പാർട്ടികളിൽ പെട്ടവരും സാമൂഹ്യ സംഘടനകളിൽ പെട്ടവരും  സാംസ്കാരിക പ്രവർത്തകരും ചേർന്ന കൂട്ടായ്മയാണിത്. ഫാസിസ്റ്റ് കടന്നാക്രമണത്തിനെതിരെ ഭരണഘടനാ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ പ്രചരിപ്പിക്കാനും ഫാസിസ്റ്റു വിരുദ്ധ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാനും വേണ്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ യോഗത്തിൽ തീരുമാനമായി.കുമ്പള പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ.പുണ്ഡരീകാക്ഷ ഉദ്‌ഘാടനം ചെയ്തു. അബ്ദുല്ല കാരവൽ അധ്യക്ഷത വഹിച്ചു. പത്മനാഭൻ ബ്ളാത്തൂർ, വിജയൻ മാസ്റ്റർ, സി.എ സുബൈർ, അലി കുമ്പള തുടങ്ങിയവർ സംസാരിച്ചു.സമീർ കുമ്പള  സ്വാഗതവും വിജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
 മുഖ്യ രക്ഷാധികാരി : വി.പി. അബ്ദുൽ ഖാദർ
രക്ഷാധികാരികൾ  : രാമകൃഷ്ണൻ കുമ്പള, പത്മനാഭൻ ബ്ളാത്തൂർ, എ. കെ. ആരിഫ്, സി.എ. സുബൈർ, യൂസുഫ് ഉളുവാർ, സത്താർ ആരിക്കാടി, അഹമ്മദ് അലി കുമ്പള, കെ.ബി യൂസുഫ് മുളിയടുക്കം, അബ്ദുല്ല താജ്, ഇബ്രാഹിം ബത്തേരി, സി.എച്ച്. അഷ്‌റഫ്, കെ.വി.യൂസുഫ്, ലത്തീഫ് ഉളുവാർ, മൂസ മൊഗ്രാൽ, ഹമീദ് കാവിൽ, ബി.എ റഹ്‌മാൻ, അഷ്‌റഫ് ബായാർ, ഡോ. ഹാഷിർ, അഡ്വ. ഉദയകുമാർ, രഘുദേവൻ മാസ്റ്റർ, രമേശ് അട്ടഗോളി
ചെയർമാൻ : കെ.എൽ.പുണ്ഡരീകാക്ഷ
വർക്കിങ്ങ് ചെയർമാൻ : വിജയൻ മാസ്റ്റർ
വൈസ് ചെയർമാൻ : അബ്ദുല്ലത്തീഫ് കുമ്പള, സതീശൻ അട്ടഗോളി, സാദിഖ് മുളിയടുക്കം, വേണു കുമ്പള
ജനറൽ കൺവീനർ : പ്രസാദ് കുമ്പള
വർക്കിങ്ങ് കൺവീനർ : നിസാർ പെർവാഡ്
ജോയിൻറ് കൺവീനർ : സത്താർ കടപ്പുറം, ഹനീഫ് കുണ്ടങ്കരടുക്ക , പള്ളിക്കുഞ്ഞി കടവത്ത്, അഷ്‌റഫ് അച്ചു
ട്രഷറർ : അബ്ദുസ്സത്താർ മാസ്റ്റർ
വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ : സമീർ കുമ്പള, കെ.എം.അബ്ബാസ് , അബ്ദുൽ റഹ്‌മാൻ കടപ്പുറം, ലത്തീഫ് ബോർവെൽ, മുനീർ കെ.എം. സിദ്ദീഖ് പേരാൽ, ഫിറോസ് കുമ്പള, അർഷാദ് കുണ്ടങ്കരടുക്ക, അലി മാവിനക്കട്ട , അബ്ദുല്ല കരവൽ, ഷാഫി കുണ്ടങ്കരടുക്ക, അബ്‌കോ മുഹമ്മദ്, ബഷീർ ലാവിഷ്, നിയാസ് മൊഗ്രാൽ, യൂനുസ് മൊഗ്രാൽ, മൊയ്‌ദു ചക്കര, കെ.ബി.അബ്ബാസ്, അബ്ദുല്ല കോഹിനൂർ, മമ്മിഞ്ഞി ലക്കി, ഹസൻ മാവിനക്കട്ട, അഷ്‌റഫ് കടപ്പുറം, മുഹമ്മദ് കുഞ്ഞി ശാന്തിപ്പളളം, അഷ്‌റഫ് ബദ്രിയ നഗർ, അബ്ദുൽ റഹ്‌മാൻ ഉദയ.


No comments