JHL

JHL

സംസ്ഥാന തല ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ : മികച്ച വിജയവുമായി കുമ്പള സ്കൂൾ വിദ്യാർത്ഥിനി മൊഗ്രാലിലെ നജ് വ

കുമ്പള(True News 13 January 2020): കോട്ടയം കുമരകത്ത് വെച്ച് നടന്ന സംസ്ഥാന തല ശ്രീനിവാസ രാമാനുജൻ പ്രസന്റേഷൻ മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി , കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ആമിനത്ത് നജ്‌വ നാടിന്നഭിമാനമായി മാറി. സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപകരുടെ  മാർഗ്ഗനിർദേശങ്ങൾ നജ്‌വക്ക് ലഭിച്ചിരുന്നു. ഈ വർഷത്തെ സ്കൂൾ ശാസ്ത്ര മേളയിലും കലോത്സവത്തിലും ജിലതലത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയ ഈ മിടുക്കി പാഠ്യ വിഷയങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു.
മൊഗ്രാൽ - ടി.വി.എസ്. റോഡിൽ ബൈത്തുൽ ബറക്കയിലെ മഹമൂദ് സഅദിയുടേയും നഫീസയുടേയും മകളാണ് നജ്‌വ.

No comments