JHL

JHL

കൊടിയമ്മ പാലം പ്രവൃത്തി ഉൽഘാടനം ചെയ്തു

കുമ്പള(True News 18 January 2020): കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കൊടിയമ്മ ജുമാ മസ്ജിദിന് സമീപം നിർമ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ നിർവ്വഹിച്ചു.ഇക്കഴിഞ്ഞ കാലവർഷത്തിൽ ഇവിടെത്തെ പാലംതകർന്നതിനാൽ ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. പാലം പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങളുടെ യാത്രാദുരിതത്തിന് അറുതിയാകും.
പരിപാടിയിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൽ പൂണ്ടരീകാക്ഷ  അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം അരുണ എം ആൾവ, കുമ്പള ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ അഷ്റഫ് കൊടിയമ്മ, കുമ്പള മേഖല സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ഐ കെ അബ്ദുല്ല കുഞ്ഞി, കൊടിയമ്മ ഖത്തീബ്  മഹ്മൂദ് സഅദി, മുഹമ്മദ് ഹാജി പെല്ലം, കെ മമ്മാലി ,അബ്ബാസ് കൊടിയമ്മ, പി ബി ഇബ്റാഹീം, അബ്ബാസ് ഹാജി താഴെ,അബ്ദുല്ല ഇച്ചിലംപാടി, ഐ മുഹമ്മദ് റഫീഖ്,  കെ കെ അബ്ബാസ് ഹാജി, അബൂബക്കർ പള്ളത്തിമാർ, സിദ്ധീഖ് ഊ ജാർ, നൗഫൽ കൊടിയമ്മ, അബ്ബാസ് എം എം കെ, സിദ്ധീഖ് സി എ, സാഹിർ അബ്ബാസ്, ഇബ്റാഹിം ചിർത്തോടി, നിസാമുദ്ധീൻ സി എ അബ്ദുൽ റഹ്മാൻ അദ്രി പ്രസംഗിച്ചു.


No comments