JHL

JHL

കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവം : ഭക്ഷണശാലകളിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പും, ശക്തമായ സുരക്ഷയൊരുക്കി പോലീസും.

കുമ്പള(True News 16 January 2020): ലക്ഷക്കണക്കിന് ഭക്തജനങ്ങൾ സംഗമി ക്കുന്ന കുമ്പള  ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ 5 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് മകരസംക്രമ നാളായ ചൊവ്വാഴ്ച കൊടിയേറിയതോടെ  വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽകുമ്പളയിൽ സുരക്ഷാ  സംവിധാനം കർശനമാക്കി.

 പോലീസും, ആരോഗ്യവകുപ്പുമാണ് കൂടുതൽ ജാഗ്രത പാലി ക്കുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കരി മരുന്ന് പ്രയോഗം(വെടികെട്ട് ) പതിനേഴാം  തീയതി രാത്രി 10 മണിക്ക് നടക്കും. ഇതിനായി പോലീസ് വൻ  സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

 ആരോഗ്യവകുപ്പാകട്ടെ  ഭക്ഷണ ശാലകളിലും മറ്റും പരിശോധന കർശനമാക്കി. നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗപ്പെടുത്തുന്നി  ല്ലെന്ന് ഉറപ്പുവരുത്താൻ കർശനനിർദേശവും, ബോധവത്കരണവും  നടത്തുന്നുണ്ട്. സ്റ്റാളുകളിൽ വൃത്തിയില്ലാതെ ഭക്ഷണമൊരുക്കുന്നവർ  ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

 പരിശോധനയ്ക്ക് ഇൻസ്പെക്ടർ ചന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബാലചന്ദ്രൻ സി സി, ഹരീഷ് വൈ, നൂർജഹാൻ, ആദർശ്,വിവേക് എന്നിവർ നേതൃത്വം നൽകുന്നു.

No comments