JHL

JHL

ബദിയടുക്കയില്‍ ഭരണഘടന സംരക്ഷണ റാലി 20ന്; അഡ്വ. ദീപിക സിംഗ് രജാവത് സംബന്ധിക്കും



കാസര്‍കോട്: രാജ്യത്തെ മതേതരത്വവും സമാധാനവും സാഹോദര്യവും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ 20ന് ബദിയടുക്കയില്‍ ഭരണഘടന സംരക്ഷണ ബഹുജന റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് മൂന്നിന് ബദിയടുക്ക ബോളുകട്ട ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന റാലി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിഷേധ സംഗമം ഇന്ത്യയിലെ പ്രമുഖ അഭിഭാഷക ദീപിക സിംഗ് രജാവത് മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ റാ ചിന്തന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി., ടി.വി.രാജേഷ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ, അഡ്വ.സുരേഷ് ബാബു, ഫാദര്‍ ജോണ്‍ നൂറാമാക്കല്‍, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. കൃഷ്ണ ഭട്ട് തുടങ്ങിയവരും സാമുദായിക രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗത്തെ പ്രവര്‍ത്തകരും സംബന്ധിക്കും. ബദിയടുക്ക, കുമ്പഡാജെ, എണ്‍മകജെ, പുത്തിഗെ, ചെങ്കള, ബെള്ളൂര്‍, കാറഡുക്ക തുടങ്ങിയ പഞ്ചായത്തില്‍ നിന്നുള്ള പതിനായിരത്തിലധികം ആളുകള്‍ റാലിയില്‍ അണിനിരക്കും.



No comments