JHL

JHL

ഓവർസിയർ , അധ്യാപകർ തസ്തികകളിൽ താൽകാലിക ഒഴിവുകൾ




കാസറഗോഡ് (True News, Jan 6, 2020) : ബളാല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള കെമിസ്ട്രി (സീനിയര്‍) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജനുവരി ഒമ്പതിന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
പെര്‍ഡാല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഒഴിവുള്ള എച്ച്. എസ. എ. കണക്ക് , ഫിസിക്കല്‍ സയന്‍സ് എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച(നാളെ) ജനുവരി ആറിന് രാവിലെ 10.30 ന് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കും.ഫോണ്‍: 04998 284 225 
കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എ ഓഫീസില്‍ ഒരു ഓവര്‍സിയറുടെ ഒഴിവുണ്ട്. സിവില്‍ എന്‍ഞ്ചിനീയറിങ്ങിലുള്ള മൂന്നു വര്‍ഷത്തെ ഡിപ്ലോമയില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ജനുവരി ഒമ്പതിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും

No comments