JHL

JHL

മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ച ആദിത്യ റാവു ഉഡുപ്പി സ്വദേശി; എഞ്ചിനീയറിങ്ങും എം ബി എ യും പൂർത്തിയാക്കിയിട്ടും ജോലി ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് ബോംബ് വെക്കാൻ കാരണമെന്നു പ്രതി


 ബെംഗളൂരു(True News, Jan 22,2020) : മംഗളൂരുവിൽ ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വെച്ചയാൾ പോലീസിൽ കീഴടങ്ങി. ആദിത്യറാവു എന്നയാളാണ് ബെംഗളൂരു പോലീസിനു മുന്നില്‍ കീഴടങ്ങിയത്.സ്ഫോടകവസ്തുക്കള്‍ എത്തിച്ചയാളുടെ ദൃശ്യങ്ങള്‍ വിമാനത്താവളത്തിലെ സി.സി.ടി.വി.യില്‍നിന്ന് ലഭിച്ചിരുന്നു. കര്‍ണാടകയിലെ വിമാനത്താവളങ്ങളില്‍ മുമ്പുണ്ടായ വ്യാജ ബോംബ് ഭീഷണികള്‍ പരിശോധിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. 2018ല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ ആളെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇയാള്‍ ശിക്ഷയുമനുഭവിച്ചിരുന്നു.
മംഗളൂരു നഗരത്തിലെ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ഉന്നത ബിരുദധാരിയാണ് ഇയാളെന്നാണ് അറിയുന്നത്. എൻജിനീയറിങ് ബിരുദവും എം ബി എ യും ഉയർന്ന മാർക്കിൽ പാസായ ഇയാൾക്ക് ഇതുവരെ നല്ല ജോലിയൊന്നും ലഭിച്ചില്ല. ഇതിലുള്ള പ്രതിഷേധമാണ് ബോംബ് വെക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉഡുപ്പി സ്വദേശിയായ ഇയാൾ മംഗളൂരുവിൽ ചിലിമ്പിക്ക് സമീപം ലേഡി ഹില്ലിലെ കാനറാ ബാങ്ക് അപ്പാർട്മെന്റിൽ മാതാപിതാക്കൾക്കും സഹോദരനുമൊടോപ്പാണ് താമസം.ഇയാളുടെ അച്ഛൻ കൃഷ്ണമൂർത്തിയെ മംഗളൂരു പോലീസ് ചോദ്യം ചെയ്തതായാണ് വിവരം.
വൈദ്യ പരിഷിധനക്കു വിധേയമാക്കിയ ആദിത്യയെ  മാനസിക നില പരിശോധിക്കാൻ നേരത്തെ പോലീസ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. 
കഴിഞ്ഞ ദിവസം മംഗളൂരുവിലെ സിസിടിവിയില്‍ പതിഞ്ഞ രൂപത്തിന് 2018ലെയാളുമായി സാദൃശ്യമുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. പോലീസ് സംശയിച്ച ഇയാള്‍ തന്നെയാണോ കീഴടങ്ങിയ ആദിത്യ റാവു എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. 
വിമാനത്താവളവുമായി ബന്ധപ്പെട്ട് ജോലിക്കു വേണ്ടി നൽകിയ അപേക്ഷ തള്ളിക്കളഞ്ഞതാണ് 2018ലെ വ്യാജ ബോംബ് ഭീഷണി സംഭവത്തിലേക്ക് അന്നത്തെ പ്രതിയെ നയിച്ചത്.  തിങ്കളാഴ്ചയാണ് ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന സ്ഫോടകവസ്തുക്കള്‍ ലാപ്ടോപ് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ മംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തില്‍ കണ്ടെത്തിയത്. വിമാനത്താവളത്തിന്റെ കെഞ്ചാര്‍ ടെര്‍മിനലിലെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ബാഗ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തുക്കളാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. യാത്രക്കാരെയും മാറ്റി. ബോംബ് സ്‌ക്വാഡെത്തി സ്ഫോടകവസ്തുക്കള്‍ കസ്റ്റഡിയിലെടുത്ത് കെഞ്ചാര്‍ മൈതാനത്തേക്ക് മാറ്റി നിര്‍വ്വീര്യമാക്കുകയായിരുന്നു


No comments