JHL

JHL

എടനീരിൽ മുസ്ലിം ലീഗ് - എസ്ഡിപിഐ സംഘർഷം; രണ്ടു പേർക്ക് വെട്ടേറ്റു ഗുരുതരം


ചെർക്കള (True News, Jan14,2020): ചെർക്കള എടനീരിൽ മുസ്ലിം ലീഗ് എസ്ഡിപിഐ സംഘർഷത്തെ തുടർന്ന് രണ്ടു പേരെ കുത്തേറ്റ് ഗുരുതര പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  വൈകീട്ടോടെയാണ്  സംഭവം.എസ് ഡി പി ഐ പ്രവർത്തകരായ എടനീരിലെ ആഷിഫ് (25) റാഷിദ് (28) എന്നിവർക്കാണ് കുത്തേറ്റത്.ഇരുവരും  മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഇപ്പോൾ ചികിത്സയിലുലുള്ളത് 

എസ്ഡിപിഐ  മാർച്ചിന്റെ പോസ്റ്റർ പതിച്ചത് മുസ്ലിം ലീഗിന്റെ പ്രദേശിക നേതാവ്  നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നസംഘർഷത്തിലേക്ക് നയിച്ചത്. നേരത്തെ പറഞ്ഞു തീർത്ത പ്രശ്നം പ്രദേശത്തെ ക്ലബ് പരിസരത്തു ഇന്നലെ വീണ്ടും ചർച്ചയാവുകയും തുടർന്ന് ഇവർക്ക് കുത്തേൽക്കുകയും ചെയ്തു. മുസ്ലിം ലീഗ് പ്രവർത്തകനായ മനാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് എസ് ഡി പി ഐ മണ്ഡലം ജനറൽ സെക്രെട്ടറി അബ്ദുൽ ഗഫൂർ ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി ക്രമസമാധാനം നിലനിർത്താനായുള്ള നടപടികളെടുത്തിട്ടുണ്ട്.

No comments