JHL

JHL

ഉപ്പള അംബാറിൽ പുലിയെ കണ്ടതായി അഭ്യൂഹം

ഉപ്പള(True News 6 January 2020) : നാട്ടുകാരെ ഭീതിയിലാക്കി അജ്ഞാത ജീവി.ഉപ്പള  നയാബസാറിനടുത്ത അമ്പാറിലാണ്‌ ഞായറാഴ്ച  വൈകിട്ട്‌ പുലിയെന്ന്‌ തോന്നിപ്പിക്കുന്ന അജ്ഞാത ജീവിയെ കണ്ടത്‌.നയാബസാറില്‍ നിന്നും അമ്പാറിലേക്ക്‌ പോകുന്ന റോഡരുകിലെ വീട്ടില്‍ താമസിക്കുന്ന ഹരീഷിന്റെ ഭാര്യയാണ്‌ ആദ്യം ഈ ജീവിയെ കണ്ടത്‌. ഇവര്‍ വസ്‌ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ്‌ പറമ്പില്‍ കൂടി ഒറ്റ നോട്ടത്തില്‍ പുലിയാണെന്ന്‌ തോന്നിപ്പിക്കുന്ന ജീവി നടന്നു വരുന്നത്‌ കണ്ടത്‌. ഇതോടെ ഇവര്‍ ഭീതിയിലാവുകയും നിലവിളിച്ചു കൊണ്ട്‌ വീടിനകത്തേക്ക്‌ കയറി വാതിലടക്കുകയും ചെയ്‌തു. നടന്നടുത്ത ജീവി പിന്നീട്‌ വസ്‌ത്രങ്ങള്‍ അലക്കാനിട്ടിരിക്കുന്ന സ്ഥലത്തെ ബക്കറ്റില്‍ നിന്നും വെള്ളം കുടിക്കുകയും പിന്നീട്‌ റോഡ്‌ മുറിച്ച്‌ കടന്ന്‌ മറ്റൊരു പറമ്പില്‍ കൂടി നടന്നു നീങ്ങുകയുമായിരുന്നു.ഇതിനിടയില്‍ വിവര മറിഞ്ഞ്‌ നാട്ടുകാര്‍ എത്തിയെങ്കിലും ആരും പേടിച്ച്‌ സ്ഥലത്തേക്ക്‌ അടുത്തില്ല. ദൂരെ നിന്ന്‌ വീക്ഷിക്കുകയായിരുന്നു. എന്നാല്‍ റോഡ്‌ മുറിച്ച്‌ മറ്റൊരു പറമ്പിലേക്ക്‌ പോയ ഈ ജീവിയെ പിന്നീട്‌ കണ്ടെത്താനായില്ല. പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ജീവിയെ കണ്ടെത്താനായില്ല. ഇന്ന്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയേക്കും.അജ്ഞാത ജീവിയുടെ സാന്നിധ്യത്തെ തുടര്‍ന്ന്‌ സന്ധ്യയായാല്‍ ആരും വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങരുതെന്ന്‌ പൊലീസ്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.


No comments