JHL

JHL

കുമ്പള ബംബ്രാണയിൽ ദർസ് വിദ്യാർത്ഥികൾക്കു നേരെ സംഘപരിവാർ ആക്രമണം; രണ്ടു വിദ്യാർത്ഥികൾക്ക് പരിക്ക്.

കുമ്പള (True News 28 January 2020): ബംബ്രാണയിൽ ദർസ് വിദ്യാർത്ഥികൾക്കു നേരെ സംഘപരിവാർ ആക്രമണം. രണ്ട്‌ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
ബംബ്രാണയിലെ ദാറുല്‍ ഉലും മദ്രസയിലെ വിദ്യാര്‍ഥികളായ  ഹസ്സന്‍ സെയ്ദ്(13), മുനാസ്(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്‌.
കുട്ടികളെ കുമ്പള ജില്ല സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
        മദ്രസയിൽ താമസിച്ചു പഠിക്കുകയാണ് ഇരുവരും. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ പ്രദേശത്തെ ഒരു വീട്ടിൽ പോയി മടങ്ങുമ്പോഴാണ് മൂന്നംഗ സംഘം ആക്രമിച്ചത്. തൊപ്പി ധരിച്ചത് എന്തിനാണെന്ന് ചോദിച്ച സംഘം സി എ എ, എൻ ആർ സി എന്നിവ അംഗീകരിക്കുന്നില്ലെങ്കിൽ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞതായി കുട്ടികൾ പറഞ്ഞു.
കിഷോർ, രവി, കിരൺ എന്നിവരാണ് ആക്രമണത്തിനു പിന്നിലെന്ന് തെളിഞ്ഞിട്ടുണ്ട്. കാറിൽ മാരക ആയുധങ്ങളുമായാണ് സംഘം എത്തിയത്. ഈ മൂന്നംഗ സംഘത്തിൽപ്പെട്ട കിരണിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു. കാറും  ആയുധങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തു.

No comments