JHL

JHL

അബുദാബി എസ്.കെ.എസ്.എസ്.എഫ് കാസറഗോഡ് മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.

അബു ദാബി(True News 6 January 2020):  പുതുവർഷം പുതു ദൗത്യം സുകൃതവഴിയിൽ കർമ്മ നിരതകരാകാം എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് യു എ ഇ നാഷണല്‍ കമ്മിറ്റി നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി അബുദാബി കാസറഗോഡ്  മേഖല കമ്മിറ്റി നിലവില്‍ വന്നു.
 അബുദാബി കാസറഗോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ്  പ്രസിഡന്റ് ഷരീഫ് പള്ളത്തടുക്കയുടെ അധ്യക്ഷതയില്‍ ചേർന്ന  യോഗം എസ്. കെ. എസ്. എസ്.എഫ്   നാഷണൽ കമ്മിറ്റി   സീനിയര്‍ വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌  ഇബ്രാഹിം ബെളിഞ്ചം,കെഎംസിസി കാസറഗോഡ് മണ്ഡലം  സെക്രട്ടറി  അഷ്‌റഫ്‌ ബദിയടുക്ക,  സമീർ ബ്ലാർക്കോട്  തുടങ്ങിയവർ  സംസാരിച്ചു.
അബുദാബി  കാസറഗോഡ്  മേഖല എസ് കെ എസ് എസ് എഫ്   കമ്മിറ്റി ഭാരവാഹികളായി
സമീർ  ബ്ലാർക്കോട് ( പ്രസിഡന്റ്‌ ),  അബൂബക്കർ ബെദിര,  ലത്തീഫ്  കുദിങ്കില, അഷ്‌റഫ്‌ ബദിയടുക്ക, മുസ്താക്ക്  പള്ളം ( വൈസ് പ്രസി ), ശരീഫ് കാനക്കോട് ( ജന:സെക്രട്ടറി )
സത്താർ  തുരുത്തി,  ഖലീൽ  മഞ്ഞംപാറ,  ഹസൈനാർ കുദിങ്കില, മുസ്താഖ് അറന്തോട് ( സെക്രട്ടറിമാർ )   നൗഫൽ കുക്കുംകുടൽ ( ഓർഗനൈസിംഗ് സെക്രട്ടറി )  ബഷീർ  ബെളിഞ്ചം ( ട്രഷറർ )
സെക്രട്ടറിയേറ്റ്  അംഗങ്ങളായി  ശരീഫ് പള്ളത്തടുക്ക, ഇബ്രാഹിം ബെളിഞ്ചം, അനസ് പള്ളത്തടുക്ക, റിയാസ് ബെദിര, താജുദ്ദീൻ മുള്ളേരിയ, ലത്തീഫ്  നാട്ടക്കൽ, ഹനീഫ് ചെർക്കള, അബൂബക്കർ തുരുത്തി, ഹമീദ് ബ്ലാർക്കോട്, ശരീഫ് ചെറൂണി, സാദിഖ്  നാട്ടക്കൽ, അസ്‌കർ കോരിക്കാർ, സമീർ  തായലങ്ങാടി, ഹബീബ് ആദൂർ, ആസിഫ്  അറന്തോട്, അദ്ദിലു  ഹാപ്പി എന്നിവരെയും തെരെഞ്ഞെടുത്തു . ശരീഫ് കാനക്കോട് സ്വഗതവും ബഷീർ ബെളിഞ്ച നന്ദിയും  പറഞ്ഞു.

No comments