JHL

JHL

ഉദുമയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ശിങ്കാരിമേളം കലാകാരന്മാർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

ഉദുമ (True News 13 January 2020): ശിങ്കാരിമേളം അവതരിപ്പിക്കാനായി ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 4 പേർക്കു പരുക്ക്. പള്ളിക്കര തെക്കേകുന്ന് ഗുരു വാദ്യസംഘത്തിലെ കലാകാരന്മാർ സഞ്ചരിച്ച ബസാണ് കഴിഞ്ഞ ദിവസം രാത്രി മാണ്ഡ്യ ജില്ലയിലെ മദൂര് എന്ന സ്ഥലത്ത് അപകടത്തിൽ പെട്ടത്.   അഖിലേഷ് (20), അഖിൽ (22), ജിത്തു (22), സജിത്ത് (30) എന്നിവർക്കാണ് പരുക്കേറ്റത്. ബസിന് മുൻപിൽ സഞ്ചരിച്ച ട്രക്ക് പെട്ടെന്ന് എതിർ ദിശയിലേക്ക് വെട്ടിക്കാനായി നിർത്തിയപ്പോൾ ബസ് ട്രക്കിലിടിക്കുകയായിരുന്നു. ട്രക്കിലിടിച്ച ബസ് പിന്നീട് നിയന്ത്രണം വിട്ടു കാറിടിലിച്ച ശേഷം 20 താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞു. 22 പേരാണ് ബസിലുണ്ടായിരുന്നത്.  

No comments