JHL

JHL

കുമ്പള ജില്ലാ സഹകരണ ആശുപത്രി ഒരു സംഘം ആക്രമിച്ചു; മൂന്നു പേർ അറസ്റ്റിൽ


  കുമ്പള(True News, Jan2,2020): കുമ്പള ജില്ലാ സഹകരണ ആശുപത്രിക്ക് നേരെ അക്രമം അഴിച്ചുവിട്ട മൂന്നു പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.  അഞ്ചംഗ സംഘമാണ് അക്രമം നടത്തിയത്. സൂരംബയൽ സ്വദേശികളായ സന്തോഷ് (20) ശൈലേഷ് (25) വിജയ് (29) എന്നിവരാണ് അറസ്റ്റിലായത്. 
             പുതുവർഷം ആഘോഷിക്കുന്നതിനിടെ വീണു പരിക്കേറ്റതാണെന്നു പറഞ്ഞ് പരിക്കേറ്റയാളുമായി മൂന്ന് സ്കൂട്ടറുകളിലായി എത്തിയ സംഘം കാഷ്വാലിറ്റിക്കകത്തേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നുവത്രെ. പരിക്കേറ്റയാളെ ബെഡ്ഡിൽ കിടത്തി പ്രാഥമിക ശുശ്രൂഷ നൽകുന്നതിന്, കൂടെയുള്ളവരോട് നേഴ്സുമാർ ആവശ്യപ്പെട്ടിട്ടും പുറത്തു പോകാൻ കൂടെ വന്നവർ കൂട്ടാക്കിയില്ല. തുടർന്ന് കാവൽക്കാരൻ വന്നു പറഞ്ഞിട്ടും അനുസരിച്ചില്ലത്രെ. ശേഷം ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ കാഷ്വാലിറ്റിയുടെ പുറത്തേക്കുള്ള വാതിൽ തല്ലിത്തകർക്കുകയും കാവൽക്കാരൻ യോഗേഷി(33)നെ വലിച്ച് നിലത്തിട്ട് അടിക്കുകയുമായിരുന്നു. സംഭവ ദൃശ്യങ്ങൾ ആശുപത്രിയുടെ സി സി ക്യാമറകളിലുണ്ട്.
         പിടികിട്ടാനുള്ള പ്രതികളിലൊരാൾ മറ്റു ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണെന്ന് സൂചനയുണ്ട്. എന്നാൽ നിസാര വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും ആരോപണമുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

No comments